EntertainmentKeralaNews

‘അനിയത്തി പിറന്നു… ഞാൻ ഒരു ചേച്ചിയായി….. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു’; സന്തോഷം പങ്കുവെച്ച് ആര്യ

കൊച്ചി:അടുത്തിടെ ഏറ്റവും കൂടുതൽ വാർത്തകളിൽ നിറഞ്ഞ പേരാണ് നടി ആര്യ പാർവതിയുടേത്. താരം തന്റെ ഇരുപത്തിമൂന്നാം വയസിൽ ചേച്ചിയാകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയപ്പോൾ മുതലാണ് ആര്യയും ആര്യയുടെ കുടുംബവും വാർത്തകളിൽ നിറയുന്നത്. അമ്മ ദീപ്തി ശങ്കർ ​ഗർഭിണിയാണെന്ന് അടുത്തിടെയാണ് ആര്യ പാർവതി സോഷ്യൽമീഡിയ വഴി ലോകത്തെ അറിയിച്ചത്.

ആര്യയും വളരെ വൈകിയാണ് അമ്മ ​ഗർഭിണിയാണെന്ന് അറിഞ്ഞത്. വളരെ വൈകിയുള്ള പ്ര​ഗ്നൻസിയായതിനാൽ അച്ഛനും അമ്മയും തന്നോട് ഇതെങ്ങനെ പറയുമെന്ന വിഷമത്തിലായിരുന്നുവെന്നാണ് ആര്യ അടുത്തിടെ പറഞ്ഞത്.

ഇപ്പോഴിത കാത്തിരിപ്പിന് വിവാരമിട്ട് ആര്യ പാർവതിക്ക് സഹോദരിയായി ഒരു പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. ആര്യ പാർവതി തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയ വഴി അറിയിച്ചത്. ‘അനിയത്തി പിറന്നു… ഞാൻ ഒരു ചേച്ചിയായി….. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു’ എന്നാണ് ആര്യ സോഷ്യൽമീഡിയയിൽ കുറിച്ചത്.

ആര്യയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ സെലിബ്രിറ്റികളടക്കം നിരവധി പേർ ആര്യയ്ക്കും കുടുംബത്തിനും ആശംസകളുമായി എത്തി.

ആര്യ ഏക മകളായിരുന്നു. തനിക്ക് സഹോദരങ്ങൾ ഉണ്ടായിരുന്നെങ്കിലെന്ന് ഒരുപാട് ആ​ഗ്രഹിച്ചിരുന്നുവെന്നും ഇപ്പോൾ ഇങ്ങനെ ഒരു കുഞ്ഞിനെ കിട്ടിയതിൽ താൻ അതിയായി സന്തോഷിക്കുന്നുവെന്നും ആര്യ അടുത്തിടെ നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. എട്ടര മാസത്തിലാണ് അമ്മ ​​ഗർഭിണിയാണെന്ന വാർത്ത ആര്യ അറിഞ്ഞത്.

അതുവരെ ആര്യ പഠനവും ഡാൻസ് പ്രോ​ഗ്രാമുമെല്ലാമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നതിനാൽ നാട്ടിലേക്ക് വന്നിരുന്നില്ല. ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ.

ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ’44 വയസാണ് അമ്മയ്ക്ക്. പിരീയ്ഡ്‌സ് കൃത്യമായിരുന്നില്ല. ആര്‍ത്തവം നില്‍ക്കാന്‍ പോവുന്നത് കൊണ്ടായിരിക്കുമെന്നായിരുന്നു കരുതിയത്. ഒരിക്കല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോയ സമയത്ത് അമ്മ തല കറങ്ങി വീണിരുന്നു.’

‘ആശുപത്രിയില്‍ പോയപ്പോഴാണ് വിശേഷവാര്‍ത്ത അറിഞ്ഞത്. എട്ടാം മാസത്തിലാണ് എന്നോട് അച്ഛനും അമ്മയും ഇതേക്കുറിച്ച് പറഞ്ഞത്. എന്നെ വിവാഹം ചെയ്തയച്ച് പേരക്കുട്ടികളെ ലാളിക്കുന്നത് സ്വപ്‌നം കണ്ട അമ്മ ഇത് ഉള്‍ക്കൊള്ളാന്‍ സമയം എടുത്തിരുന്നു.’

‘എന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോര്‍ത്തായിരുന്നു അമ്മ ആശങ്കപ്പെട്ടത്. എനിക്കിത് ആദ്യത്തെ കുഞ്ഞിനെപ്പോലെയാണ്. എന്റെ സുഹൃത്തുക്കളില്‍ ചിലരൊക്കെ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ്. തുടക്കത്തില്‍ അമ്മയ്ക്ക് ചില ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു.’

‘ഛര്‍ദ്ദി ഉണ്ടായിരുന്നില്ല. അതാണ് ഈ വിശേഷം അറിയാന്‍ വൈകിയത്. കുറച്ച് നാള്‍ മുമ്പ് വീട്ടിലെത്തിയപ്പോള്‍ അമ്മയോട് തമാശയായി എന്തെങ്കിലും ഉണ്ടോയെന്നൊക്കെ ചോദിച്ചിരുന്നു. ഇല്ലെന്നായിരുന്നു മറുപടി. ഞാന്‍ നാട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞപ്പോഴാണ് അച്ഛന്‍ എന്നോട് ഇതേക്കുറിച്ച് പറഞ്ഞത്.’

‘വന്ന് കണ്ട് ഷോക്കാവരുതല്ലോ. നമുക്കിത് വേണമെന്ന് പറഞ്ഞ് ഞാന്‍ അമ്മയെ വിളിച്ച് കരഞ്ഞിരുന്നു. അമ്മയുടെ ആരോഗ്യത്തെക്കുറിച്ചായിരുന്നു എല്ലാവരും ആശങ്കപ്പെട്ടത്. രണ്ടാള്‍ക്കും കുഴപ്പമില്ലെന്നറിഞ്ഞതോടെയാണ് എല്ലാവര്‍ക്കും ആശ്വാസമായത്.’

‘അമ്മയ്ക്ക് ഇപ്പോള്‍ 9 മാസമായി. 16ാ തീയതിയാണ് ഡേറ്റ് പറഞ്ഞിട്ടുള്ളത്. ആദ്യം അച്ഛന് ഭയങ്കര ചമ്മലൊക്കെയായിരുന്നു. ഞാന്‍ എന്ത് പറയുമെന്ന കാര്യത്തില്‍ ആശങ്കയായിരുന്നു. ഞാന്‍ ഹാപ്പിയാണെന്നറിഞ്ഞതോടെയാണ് അവര്‍ക്ക് ആശ്വാസമായത്’ എന്നാണ് അടുത്തിടെ ആര്യ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

‘എനിക്ക് കലയിൽ കഴിവുള്ള മകളെ തരണമെ എന്നാണ് ആര്യയെ ​ഗർഭിണിയായിരുന്നപ്പോൾ പ്രാർഥിച്ചത്. അതുപോലെ ഒരു മകളെ തന്നെയാണ് എനിക്ക് ദൈവം തന്നത്. ആര്യ വഴക്കാളിയല്ല. എല്ലാം മനസിലാക്കുന്ന കുട്ടിയാണ്. അവളുടെ കഴിവുകൾ പരിപോഷിപ്പിച്ച് അവൾക്ക് വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിച്ച് വന്നത്.’

‘അവൾ എന്നെ ഡിപ്പന്റ് ചെയ്ത് നിൽക്കുന്ന കുട്ടിയാണ്. അതിനാൽ ഇനിയൊരു കുട്ടി വരുന്നുവെന്ന് അറിയുമ്പോൾ മകൾക്ക് വിഷമമാകുമോയെന്നാണ് ഞാൻ എപ്പോഴും ചിന്തിച്ചിരുന്നത്. ഞാൻ ​ഗർഭിണിയായതിന്റെ പേരിൽ അവളുടെ കരിയർ നശിക്കരുത്, അവൾക്ക് മുന്നോട്ട് തടസങ്ങൾ ഉണ്ടാകരുത് എന്നാണ് ഞാൻ‌ ചിന്തിച്ചത്’ എന്നാണ് ആര്യയുടെ അമ്മ ​ദിപ്തി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button