28.2 C
Kottayam
Friday, June 5, 2026

എന്റെ രാഷ്ട്രീയം,ഉണ്ണി മുകുന്ദന്‍ തുറന്നുപറയുന്നു

Must read

കൊച്ചി:തന്റെ രാഷ്ട്രീയം ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ലെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ താന്‍ പ്രതികരിക്കാറില്ലെന്നും എല്ലാവരും ഓരോന്ന് ഊഹിക്കുകയാണെന്നും എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പോസ്റ്റിനെ പറ്റിയുള്ള അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൊളിടിക്‌സ് വെച്ച് താങ്കളുടെ സിനിമ കാണില്ലെന്ന് തീരുമാനിച്ചായിരുന്നു, പിന്നീട് ചിന്തിച്ചു അങ്ങനെ വേണ്ട, ഷെഫീക്കിനെ പോയി കണ്ടു, വളരെ സന്തോഷം എന്നൊരാള്‍ കുറിച്ചതിനെ പറ്റിയാണ് അവതാരക ചോദിച്ചത്.

- Advertisement -

‘ആളുകള്‍ എന്റെ ഏത് പൊളിടിക്‌സ് കണ്ടുവെന്നാണ് പറയുന്നത്. പറയുന്നതിലും തെറ്റുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങളിലൊന്നും ഞാന്‍ പ്രതികരിക്കാത്തത്. എന്റെ രാഷ്ട്രീയം ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. ഒരു രാഷ്ട്രീയ പ്രസ്താവനയും നടത്താത്ത ആളാണ് ഞാന്‍. അറിയാതെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോയെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

- Advertisement -

ഓപ്പണായ ഒരാളാണ് ഞാന്‍. വരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കുമെന്നല്ലാതെ പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല. എല്ലാവരും ഓരോന്ന് അങ്ങ് ഊഹിക്കുകയാണ്. മേപ്പടിയാനിലൂടെ ഉണ്ണി ഇതായാരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നങ്ങ് പറയും. ഞാനും വിഷ്ണുവും അനൂപുമൊക്കെ ഇതൊക്കെ കണ്ട് ചിരിക്കുമെന്നല്ലാതെ ഒന്നും സംഭവിക്കില്ല. ഇതിലൊക്കെ ഇത്രയും രാഷ്ട്രീയമുണ്ടോ എന്ന് ആലോചിക്കും. ഞാന്‍ ഭയങ്കര പൊളിടിക്കലൈസ്ഡായി ഫ്രെയിം ചെയ്യപ്പെടുമെന്നല്ലാതെ പ്രത്യേകിച്ച് ഒന്നും നടക്കില്ല.

- Advertisement -

ആ ചേട്ടന്റെ മെസേജിന് ഒരു പ്രശ്‌നമുണ്ട്. ഉണ്ണി ഇങ്ങനെയായിരിക്കും അതുകൊണ്ട് ഞാന്‍ കാണുന്നില്ല എന്ന് അദ്ദേഹത്തിന് ഒരു മുന്‍വിധിയുണ്ട്. അയാള്‍ക്കുണ്ടായ ബുദ്ധിമുട്ട് അയാള്‍ സോള്‍വ് ചെയ്തു എന്നല്ലാതെ ഞാനായിട്ട് പോയി ഞാന്‍ ഇങ്ങനല്ല, നിങ്ങള്‍ എന്റെ സിനിമ കാണണം എന്ന് പറയുന്നില്ല. ഞാന്‍ അത് ചെയ്യില്ല.

ഒരാള്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായിട്ടെങ്കില്‍ അത് തന്നത്തൊനെ തിരുത്തപ്പെടണം. നമ്മള്‍ പറഞ്ഞിട്ടാണ് മാറുന്നതെങ്കില്‍ നമ്മളോടുള്ള സിംമ്പതി കൊണ്ടാണെന്ന സംശയം നമുക്ക് തന്നെയുണ്ടാവണം. ചിലപ്പോള്‍ ഒരു വര്‍ഷം കൊണ്ടാവും. അല്ലെങ്കില്‍ പത്ത് വര്‍ഷം കൊണ്ടാവും,’ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week