24.3 C
Kottayam
Saturday, June 6, 2026

എന്റെ ചിത്രങ്ങള്‍ ആദ്യമായി ഇന്റനെറ്റില്‍ പ്രചരിച്ചത് 10 വയസുള്ളപ്പോള്‍; സുഹൃത്തുക്കള്‍ തന്നെ അകറ്റി നിര്‍ത്തി, മിണ്ടാതെയായി എന്നും ജാന്‍വി കപൂര്‍

Must read

മുംബൈ:നിരവധി ആരാധകരുള്ള താരമാണ് ജാന്‍വി കപൂര്‍. ഇപ്പോഴിതാ ആദ്യമായി തന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്താണ് തന്റെയും സഹോദരിയുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ എത്തിയതെന്നും അതോടെ സുഹൃത്തുക്കള്‍ അകറ്റി നിര്‍ത്തി എന്നുമാണ് ജാന്‍വി പറയുന്നത്.

‘ക്യാമറകള്‍ എപ്പോഴും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഏകദേശം 10 വയസുള്ളപ്പോഴാണ് അനുവാദമില്ലാതെ എന്റെ ചിത്രങ്ങള്‍ ആദ്യമായി ഇന്റനെറ്റില്‍ പ്രചരിച്ചത്. ഞാനും സഹോദരി ഖുഷിയും പുറത്തു പോയപ്പോള്‍ ആരോ പകര്‍ത്തിയതാണ്. അന്ന് ഞാന്‍ നാലാം ക്ലാസിലായിരുന്നു.’

‘ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, സ്‌കൂളിലെ ലാബില്‍ ഇരുന്നു സുഹൃത്തുക്കള്‍ ഫോട്ടോ കണ്ടത്. അത് എന്നെ വളരെയധികം വിഷമിപ്പിച്ചു. ചിത്രങ്ങള്‍ പുറത്തുവന്നതിന് ശേഷം സുഹൃത്തുക്കള്‍ എന്നെ അകറ്റി നിര്‍ത്തി. മിണ്ടാതെയായി. പിന്നീട് എല്ലാവരും എന്നെ മറ്റൊരു രീതിയിലായിരുന്നു നോക്കിയിരുന്നത്’ എന്നാണ് ജാന്‍വി പറയുന്നത്.

നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് ജാന്‍വി കപൂര്‍. 2018 ല്‍ പുറത്തിറങ്ങിയ ‘ധടക്ക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡില്‍ എത്തുന്നത്. നിതേഷ് തിവാരിയുടെ ‘ബവാല്‍’ ആണ് ജാന്‍വിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week