EntertainmentKeralaNews

എന്റെ ലവ് ലാംഗേജ് കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമാണ്; കംഫര്‍ട്ടുണ്ടെങ്കില്‍ ലിപ്‌ലോക് പ്രശ്‌നല്ലെന്ന് അനിഖ

കൊച്ചി:ബാലതാരത്തില്‍ നിന്നും നായികയായി മാറിയിരിക്കുകയാണ് നടി അനിഖ സുരേന്ദ്രന്‍. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമൊക്കെ മകളായി അഭിനയിച്ചിരുന്ന അനിഖ ഇപ്പോള്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്. അതേ സമയം നായികയായിട്ടുള്ള ആദ്യ സിനിമയില്‍ തന്നെ ലിപ്‌ലോക് അടക്കം കുറച്ച് ഗ്ലാമറസ് രംഗങ്ങള്‍ ഉണ്ടെന്നുള്ളത് നടിയ്ക്ക് വലിയ വിമര്‍ശനങ്ങളാണ് നേടി കൊടുത്തത്.

സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലറിലാണ് നായകനുമായിട്ടുള്ള അനിഖയുടെ ലിപ്‌ലോക് സീനുകള്‍ കാണിച്ചിരിക്കുന്നത്. ഇത്തരം വിമര്‍ശനങ്ങളൊന്നും തന്നെയിപ്പോള്‍ ബാധിക്കാറില്ലെന്ന് പറയുകയാണ് നടി. പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജാംങ്കോ സ്‌പേസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അനിഖ.

സിനിമയില്‍ രണ്ടാളും തമ്മിലുള്ള ലിപ്‌ലോക് ചെയ്യുമ്പോള്‍ പ്രൊഫഷണല്‍ രീതിയില്‍ കംഫര്‍ട്ട് ആവുകയാണെങ്കില്‍ വേറൊരു പ്രശ്‌നവുമില്ല. വേറൊരു ബുദ്ധിമുട്ടും അതില്‍ തോന്നിയിട്ടില്ലെന്നാണ് നടി സൂചിപ്പിക്കുന്നത്.

ഭാവിയില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സ്വപ്ന റോളുകളൊന്നുമില്ല. ഞാനിത് വരെ ചെയ്തിരിക്കുന്ന റോളുകളൊക്കെ അത്യാവശ്യം പവര്‍ഫുള്‍ ആയിട്ടുള്ളതാണ്. ഇനിയൊരു നെഗറ്റീവ് ക്യാരക്ടര്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. കോമഡിയൊന്നും എനിക്ക് സെറ്റാവില്ല. ഞാന്‍ കാണുന്നത് കൂടുതലും കോമഡി മൂവീസാണ്. പക്ഷേ അങ്ങനൊരു സിനിമയില്‍ എനിക്ക് അഭിനയിക്കാന്‍ പറ്റിയെന്ന് വരില്ല. കോമഡിയെക്കാളും കുറച്ചൂടി നെഗറ്റീവ് റോള്‍ ചെയ്യുന്നതായിരിക്കും എനിക്ക് ചേരുക എന്നാണ് തോന്നുന്നത്.

കുറച്ച് എക്‌സ്‌പോസ് ചെയ്യുന്ന വസ്ത്രം ധരിച്ചാല്‍ അപ്പോള്‍ നെഗറ്റീവ് കമന്റ്‌സ് വരും. അതെനിക്ക് മാത്രമല്ല, കുറേ ആളുകള്‍ക്ക് കിട്ടുന്നതാണ്. തുടക്കത്തില്‍ ഇങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോള്‍ വിഷമം തോന്നുമായിരുന്നു. എങ്ങനെ അത് കൈകാര്യം ചെയ്യണമെന്ന് അറിയില്ലാത്ത അവസ്ഥയിലായി. ഇപ്പോഴത് വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്നത് കൊണ്ട് ശീലമായി. കമന്റ് ബോക്‌സ് നോക്കാറില്ല. അതുകൊണ്ട് കമന്റുകള്‍ വരുന്നുണ്ടോന്ന് പോലും ഇപ്പോള്‍ അറിയാറില്ലെന്ന് അനിഖ പറയുന്നു.

അതേ സമയം എനിക്കേറ്റവും പ്രിയപ്പെട്ട ചിലര്‍ പറയുന്നത് മാത്രമേ എന്നെ സങ്കടപ്പെടുത്താറുള്ളു. ബാക്കിയൊന്നും ഞാന്‍ ശ്രദ്ധിക്കാറില്ല. നമ്മളിനി എന്തൊക്കെ നോക്കിയാലും അതില്‍ നെഗറ്റീവ് പറയാനുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവും. അതാണ് ഇപ്പോഴത്തെ അവസ്ഥ. നല്ലതും ഉണ്ട് എന്നാല്‍ അതിനിടയില്‍ ഇതുപോലെ ചില മോശം കമന്റുകള്‍ വരുന്നതാണ് ആകെയുള്ളൊരു നെഗറ്റീവെന്നാണ് നടി പറയുന്നത്.

ഓഹ് മൈ ഡാര്‍ലിങ് എന്ന സിനിമയിലൂടെയാണ് അനിഖ നായികയായി അഭിനയിക്കുന്നത്. മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ജെനി എന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഇതിന് പുറമേ മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളാണ് അനിഖയുടേതായി വരാനിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button