ഞാന്‍ ഗ്ലാമര്‍ നടിയാണെന്ന് ഭര്‍ത്താവ് അറിയുന്നത് ഹണിമൂണിന്; എനിക്കായി കുടുംബത്തെ വിട്ടു: വിചിത്ര
ചെന്നൈ:ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമായിരുന്നു വിചിത്ര. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് വിചിത്ര താരമായി മാറുന്നത്. ഇന്ന് ടെലിവിഷന്‍ പരിപാടികളിലൂടെ തിരിച്ചു വന്നിരിക്കുകയാണ് വിചിത്ര. തന്റെ ഗ്ലാമറസ് വേഷങ്ങളിലൂടെ ഒരു കാലത്തെ മുഴുന്‍ കയ്യിലെടുത്ത താരസുന്ദരിയായിരുന്നു വിചിത്ര. തെന്നിന്ത്യയാകെ തരംഗം സൃഷ്ടിക്കാന്‍ വിചിത്രയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ താനൊരു ഗ്ലാമര്‍ നടിയാണെന്ന കാര്യം തന്റെ ഭര്‍ത്താവ് അറിയുന്നത് വിവാഹ ശേഷമാണെന്നാണ് വിചിത്ര പറയുന്നത്.
ബിഹൈഡന്‍ഡ് വുഡ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് വിചിത്ര മനസ് തുറന്നത്. പ്രണയ വിവാഹമായിരുന്നു വിചിത്രയുടേത്. മുസ്ലീമായ ഭര്‍ത്താവ് ഷാജിയുടേത് യഥാസ്ഥിതിക കുടുംബമായിരുന്നുവെന്നും വിചിത്ര പറയുന്നു. അതേസമയം ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെയുള്ള വിദ്യാസമ്പന്നരുടെ കുടുംബമായിരുന്നു ഭര്‍ത്താവിന്റേതെന്നും വിചിത്ര പറയുന്നു.
എന്നാല്‍ വിചിത്രയുടെ കുടുംബം അത്ര സമ്പന്നരായിരുന്നില്ല. വിചിത്രയായിരുന്നു അവരെ നോക്കിയിരുന്നത്. അതിനായിരുന്നു വിചിത്ര അഭിനേത്രിയായി മാറിയത്. ഗ്ലാമര്‍ വേഷങ്ങള്‍ എനിക്കൊരു കല്യാണം നടക്കുമോ എന്ന് പോലും അറിയില്ലായിരുന്നു എന്നും വിചിത്ര തുറന്ന് പറയുന്നുണ്ട്. ഭര്‍ത്താവ് ഹോട്ടല്‍ നടത്തുന്നുണ്ടായിരുന്നു. അങ്ങനെയാണ് തങ്ങള്‍ കണ്ടുമുട്ടുന്നതെന്നാണ് വിചിത്ര പറയുന്നത്. പാലക്കാട് വച്ചായിരുന്നു ആ കണ്ടുമുട്ടല്‍.
ഒരു സിനിമയുടെ ഷൂട്ടിനായി പാലക്കാട് എത്തിയതായിരുന്നു വിചിത്ര. ഷാജിയുടെ ഹോട്ടലിലായിരുന്നു താമസം. ഒരു ദിവസം രാവിലെ ജോഗിംഗിന് പോകുമ്പോള്‍ സുരക്ഷ കാരണങ്ങള്‍ പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞു. അത് വഴക്കായി. അങ്ങനെ വഴക്കിട്ടു കൊണ്ടിരിക്കുമ്പോഴാണ് ഷാജി കടന്നു വരുന്നത്. ഏതോ സിനിമയിലേത് പോലൊരു രംഗമായിരുന്നു അത്. എന്നാല്‍ തനിക്കൊപ്പം ജോഗിംഗിന് വരാമെന്നായി ഷാജി. അങ്ങനെ ആ ജോഗിംഗ് അവര്‍ക്കിടയില്‍ സൗഹൃദമായി മാറി.
പതിയെ ഇരുവര്‍ക്കുമിടയില്‍ പ്രണയം മൊട്ടിട്ടു. ഷാജിയെ തുടക്കത്തില്‍ തന്നെ വിചിത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ആദ്യം പ്രണയാഭ്യര്‍ത്ഥന നടത്തിയത് ഷാജിയായിരുന്നു. വിചിത്രയുടെ പിറന്നാള്‍ ദിവസം ചെന്നൈയിലെത്തിയ ഷാജി ബൊക്കെയൊക്കെ നല്‍കി സിനിമാ സ്റ്റൈലിലാണ് പ്രൊപ്പോസ് ചെയ്തതെന്നാണ് വിചിത്ര പറയുന്നത്. വിവാഹത്തിന് വിചിത്രയുടെ കുടംബം സമ്മതിച്ചെങ്കിലും ഷാജിയുടെ വീട്ടുകാര്‍ എതിര്‍ത്തു. എന്നാല്‍ അവരെ തെറ്റ് പറയാനാകില്ലെന്നാണ് വിചിത്ര പറയുന്നത്.
എതിര്‍പ്പുകളെ വകവെക്കാതെ വിചിത്രയും ഷാജിയും വിവാഹിതരായി. വിവാഹ ശേഷം അഭിനയം ഉപേക്ഷിക്കാന്‍ വിചിത്ര തീരുമാനിച്ചിരുന്നു. തനിക്ക് വേണ്ടി കുടുംബം ഉപേക്ഷിച്ചു വന്ന ഭര്‍ത്താവിന് വേണ്ടി കരിയര്‍ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറായിരുന്നുവെന്നാണ് അതേക്കുറിച്ച് വിചിത്ര പറയുന്നത്. വിഷമം തോന്നിയെങ്കിലും ആ തീരുമാനത്തില്‍ വിചിത്ര ഉറച്ചു നിന്നു.
വിവാഹ ശേഷമാണ് താനൊരു ഗ്ലാമര്‍ നടിയാണെന്ന കാര്യം ഭര്‍ത്താവ് അറിയുന്നതെന്നാണ് വിചിത്ര പറയുന്നത്. കൊടൈക്കനാലില്‍ ആയിരുന്നു ഹണിമൂണ്‍. തന്നെ കണ്ടതും ആരാധകര്‍ ഓടിക്കൂടുകയും കാറിനുള്ളില്‍ തന്നെ തൊടാന്‍ ശ്രമിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഭര്‍ത്താവ് താന്‍ ചെയ്ത വേഷങ്ങള്‍ എത്തരത്തിലായിരുന്നുവെന്ന് തിരിച്ചറിയുന്നത്. പിന്നീട് ആള്‍ക്കുട്ടത്തില്‍ തന്നെ സംരക്ഷിക്കുക എന്നതായി ഭര്‍ത്താവിന്റെ ജോലിയെന്നും വിചിത്ര പറയുന്നു.