28.4 C
Kottayam
Saturday, June 6, 2026

ബൈക്ക് അഭ്യാസികള്‍ ജാഗ്രത! ആര്‍ക്കും ദൃശ്യങ്ങള്‍ അയക്കാം; മൊബൈല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി എം.വി.ഡി

Must read

തിരുവനന്തപുരം: റോഡില്‍ ബൈക്ക് അഭ്യാസം കാണിക്കുന്നവരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്. അമിത വേഗമടക്കം നിയമ ലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. ബൈക്ക് അഭ്യാസങ്ങള്‍ വീണ്ടും കൂടിയ സാഹചര്യത്തിലാണ് എംവിഡിയുടെ പുതിയ നീക്കം.

റോഡുകള്‍ അഭ്യാസക്കളങ്ങളാക്കി മാറ്റിയും അവയുടെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയുമാണ് പലരും. ഒരാഴ്ചത്തെ ഓപ്പറേഷന്‍ സൈലന്‍സിലൂടെ ഈടാക്കിയ പിഴത്തുക 8681000 രൂപയാണ്. ഇതില്‍ 68 ലക്ഷം അനധികൃത രൂപമാറ്റത്തിനും 18 ലക്ഷം അമിതവേഗത്തിനുമാണ്.

ഓപ്പറേഷന്‍ സൈലന്‍സ് പ്രഖ്യാപിച്ച് പരിശോധന വ്യാപകമാക്കിയെങ്കിലും പരിശോധകരുടെ കണ്ണെത്താത്ത ഇടങ്ങളിലാണ് അഭ്യാസങ്ങളെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍. അതിനാലാണ് നിയമലംഘനം കണ്ടെത്താന്‍ നാട്ടുകാരുടെ സഹായം തേടുന്നത്. നിയമലംഘനം നടത്തുന്ന വാഹനങ്ങളെയും ഓടിക്കുന്നവരെയും കുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും ദൃശ്യങ്ങളും കൈമാറാം.

അതാത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാരുടെ നമ്പര്‍ ഇതിനായി പരസ്യപ്പെടുത്തി.അഭ്യാസ പ്രകടനം, മത്സരയോട്ടം, അപകടകരമായ രീതിയിലുള്ള വാഹനങ്ങളുടെ രൂപമാറ്റം, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കല്‍ തുടങ്ങിയവയാണ് അറിയിക്കേണ്ടത്. ഇവ കണ്ടെത്തിയ സ്ഥലവും താലൂക്കും ജില്ലയും സന്ദേശത്തില്‍ ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും എംവിഡി ഉറപ്പ് നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week