KeralaNews

മഞ്ഞപ്പടയുടെ ബസിനും പിടിവീണു ; വാഹന ഉടമയോട് വിശദീകരണം തേടി

കൊച്ചി: വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസുകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ ബസിനും മോട്ടോര്‍ വാഹന വകുപ്പിന്റെ ചുവപ്പുകൊടി. ടീം ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് വാഹന ഉടമയില്‍ നിന്ന് എംവിഡി വിശദീകരണം തേടി.

തിങ്കളാഴ്ച എറണാകുളം ആര്‍ടിഒക്ക് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. ശനിയാഴ്ച ടീമിന്റെ പരിശീലനത്തിനിടെ പനമ്പള്ളി നഗറില്‍ വച്ചാണ് ഈ ടൂറിസ്റ്റ് ബസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ എംവിഡി കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്.

മഞ്ഞ നിറമടിച്ച ടീം ബസിനു പുറത്ത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രങ്ങളും മറ്റുമുണ്ട്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്റ്റുകള്‍ക്ക് ഏകീകൃത നിറം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ടൂറിസ്റ്റ് ബസുകളെല്ലാം തന്നെ വെളുത്ത നിറത്തിലേക്ക് മാറ്റണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതനുസരിച്ചാണ് ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ടീമിന്റെ ബസിനെതിരേയും നടപടിയെടുത്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button