25.5 C
Kottayam
Sunday, June 7, 2026

രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റർ ഇട്ടത്,കൈയ്ക്ക് പരുക്കുള്ളതും ഇല്ലാത്തതും രാഷ്ട്രീയമായി ഉപയോഗിക്കാൻ പാടില്ല;എം.വി. ഗോവിന്ദന്‍

Must read

തിരുവനന്തപുരം: കെ.കെ. രമ എം.എല്‍.എയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ പ്രതിരോധ ജാഥയുടെ സമാപനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊട്ടില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടത് എന്ന കാര്യം പുറത്ത് വന്ന വിവരമാണ്. പൊട്ടും പൊട്ടില്ലായ്മയും യഥാര്‍ഥത്തില്‍ രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണ്. അതിന്റെ ഉപകരണമായി, പൊട്ടിയ കൈ എന്ന് പറഞ്ഞ് ആളുകളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയുള്ള നിലപാടാണ് അത്തരത്തില്‍ ചെയ്യുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നം. അത് ശരിയായ സമീപനമല്ല. പൊട്ടിയിട്ടുണ്ടോ ഇല്ലയോ എന്ന് നോക്കാന്‍ ആധുനിക സമൂഹത്തിന് എല്ലാ സൗകര്യവും ഉണ്ടല്ലോ. അപ്പോള്‍ അവിടെ കളവൊന്നും പറയേണ്ട കാര്യമില്ല. സത്യസന്ധമായി തന്നെ പറഞ്ഞാല്‍ മതി’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, തിരുവനന്തപുരം ലോ കോളേജില്‍ പ്രിന്‍സിപ്പാളടക്കം അധ്യാപകരെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പൂട്ടിയിട്ട സംഭവത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറി തള്ളിപ്പറഞ്ഞു. അത്തരത്തിലുള്ള സമരത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം, ജനാധിപത്യപരമായ സമരങ്ങളാണ് നടക്കേണ്ടതെന്നും തെറ്റായ പ്രവണത വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കി.

പ്രതിരോധ ജാഥ വിജയമായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ‘ഇതിലും ഫലപ്രദമായ വര്‍ഗീയ വിരുദ്ധ ആശയപ്രചാരണം മുമ്പ് നടന്നിട്ടില്ല. യു.ഡി.എഫും ജമാഅത്തെ ഇസ്ലാമിയും ആര്‍.എസ്.എസും എങ്ങനെയാണ് സംയോജിതമായി പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ സാധിച്ചു. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും കേരളത്തെ ദഹിക്കുന്നില്ല. യു.പിയെ കണ്ട്‌ പഠിക്കണം എന്നാണ് അവര്‍ പറയുന്നത്. യു.പിയെ പഠിച്ചാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ഞാന്‍ പറയുന്നില്ല. പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാടുമായി ബന്ധപ്പെട്ടാണ് സഭ തുടര്‍ച്ചയായി സ്തംഭിക്കുന്നത്. പ്രതിപക്ഷത്തിനിടയിലുള്ള പ്രശ്‌നങ്ങള്‍ മൂടിവെക്കാനുള്ള മറയായിട്ടാണ് നിയമസഭയില്‍ അക്രമവും പ്രശ്‌നങ്ങളും അരങ്ങേറുന്നത്. അവര്‍ ശരിയായ രീതയില്‍ സഭാ സംവിധാനത്തോട് യോജിച്ചുപോയാല്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഓരോ ദിവസവും ജീര്‍ണ്ണമായ പദപ്രയോഗങ്ങളും മറ്റുമാണ് പ്രതിപക്ഷ നേതാവായാലും മറ്റുള്ളവരായാലും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തിന് പകരം, വ്യക്തികളെ അധിക്ഷേപിക്കാനുള്ള ഫ്യൂഡല്‍ ജീര്‍ണ്ണതയുടെ പദപ്രയോഗങ്ങല്ല ഉപയോഗിക്കേണ്ടത്.’, എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week