32.4 C
Kottayam
Saturday, November 16, 2024
test1
test1

മൂവാറ്റുപുഴയിൽ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായത് യുട്യൂബിലെ ‘എംസി മുന്നു’;മർദനത്തിൽ ശ്വാസകോശം തകർന്നു

Must read

മൂവാറ്റുപുഴ: വാളകത്ത് മറുനാടൻ ഹോട്ടൽ തൊഴിലാളിയും യുട്യൂബറുമായ അരുണാചൽ സ്വദേശി അശോക് ദാസ് (24) കൊല്ലപ്പെട്ടത് ആൾക്കൂട്ടക്കൊലയെന്ന് സ്ഥിരീകരിച്ചു. സംഘംചേർന്ന് കെട്ടിയിട്ടുള്ള വിചാരണയും മർദനവും മൂലമാണ് അശോക് ദാസ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും ഡോക്ടറുടെ മൊഴിയുടെയും വിശദ പരിശോധനയുടെയും അടിസ്ഥാനത്തിലാണ് ആൾക്കൂട്ട കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടൊപ്പം അശോക് ദാസ് എത്തിയ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടികളുടെ മൊഴികളും ഇവർ കൈമാറിയ ദൃശ്യങ്ങളും നിർണായകമായി. പെൺകുട്ടികൾ മജിസ്ട്രേറ്റിന് രഹസ്യമൊഴിയും നൽകി. സ്ഥലത്തെ മൊബൈൽ ദൃശ്യങ്ങളും കേസ് ആൾക്കൂട്ട വിചാരണയെന്ന് വ്യക്തമാക്കി. സംഭവത്തിൽ ഒരു വീട്ടിലെ മൂന്നു പേരടക്കം പത്ത് പേരാണ് അറസ്റ്റിലായത്. കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

വാളകം പടിഞ്ഞാറെ കുടിയിൽ വീട്ടിൽ ബിജീഷ് (44), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അമൽ (39), എള്ളും വാരിയത്തിൽ വീട്ടിൽ സനൽ (38), മുൻ പഞ്ചായത്തംഗം കരോട്ടെ വാളകം കൊല്ലമ്മാങ്കുടിയിൽ വീട്ടിൽ ഏലിയാസ് കെ. പോൾ (55), പടിഞ്ഞാറെ കുടിയിൽ വീട്ടിൽ അനീഷ് (40), പടിഞ്ഞാറെക്കുടിയിൽ വീട്ടിൽ സത്യകുമാർ (56), മക്കളായ കേശവ് സത്യൻ (20), സൂരജ് സത്യൻ (26), അറയൻകുന്നത്ത് വീട്ടിൽ എമിൽ (27), പുളിക്കപ്പറമ്പിൽ വീട്ടിൽ അതുൽ കൃഷ്ണ (23) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ്‌ ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് അശോക് ദാസ് ആൾക്കൂട്ട ആക്രമണത്തിന് വിധേയനായത്. വാളകം കവലയ്ക്കു സമീപം രണ്ട് സ്ത്രീകൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയ അശോക് ദാസ് ഇവിടെ വെച്ച് അക്രമാസക്തനായി. അലമാരയുടെ ചില്ല് ഇടിച്ചുപൊട്ടിച്ചതിനെ തുടർന്ന് കൈമുറിഞ്ഞു. കൈമുറിഞ്ഞ് രക്തമൊഴുക്കിക്കൊണ്ട് റോഡിലെത്തിയ ഇയാളെ നാട്ടുകാർ ചോദ്യം ചെയ്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി റോഡരുകിലെ ഇരുമ്പ് കാലിൽ കെട്ടിയിട്ടു. ഇതിനിടെയാണ് മർദനവും ആൾക്കൂട്ട വിചാരണയും നടന്നത്. രാത്രി 11 മണിയോടെ പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്താണ് അശോക് ദാസെന്നും ഇരുവരും ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു.

അശോക് ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തുടക്കത്തിൽ സംശയത്തിലായിരുന്നെങ്കിലും പിന്നീട് അന്വേഷണം ചൂടുപിടിച്ചു. മരണം സംഭവിച്ചത് എങ്ങനെ എന്ന കാര്യത്തിൽ ആദ്യം വ്യക്തത ഉണ്ടായിരുന്നില്ല. കെട്ടിയിട്ടിരുന്ന അശോക് ദാസിന്റെ ശരീരത്തിൽ നിന്ന് രക്തം വാർന്നുപോയിരുന്നതും പോലീസിന് കൈമാറുമ്പോൾ ജീവനുണ്ടായിരുന്നതുമാണ് പോലീസിനെ സംശയത്തിലാക്കിയത്. അശോക് ദാസ് ആശുപത്രിയിൽ െവച്ച് മരിച്ചതോടെയാണ് അന്വേഷണം കൂടുതൽ ഊർജിതമാക്കിയത്. വെള്ളിയാഴ്ച പുലർച്ചെതന്നെ പത്തുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് വൈകി പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷമാണ്. അതിനിടെ സ്ഥലത്തെത്തി പോലീസ് സംഘം വിവരങ്ങളും മൊഴികളും ശേഖരിച്ചു. കൊല്ലപ്പെട്ടയാളുമായി പരിചയമുള്ള പെൺകുട്ടികളുടെ രഹസ്യ മൊഴിയും വൈകാതെ രേഖപ്പെടുത്തി. ഇവരിൽ നിന്നുകിട്ടിയ വിവരങ്ങളും ചില ദൃശ്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചേർത്തുവെച്ചാണ് പോലീസ് സംഭവത്തിൽ വ്യക്തത വരുത്തിയത്. ഇതോടെ സംഭവത്തിൽ ഉൾപ്പെട്ട പലരെയും തിരിച്ചറിയാൻ കഴിഞ്ഞു.

പോലീസ് സ്ഥലത്തെത്താനും ആശുപത്രിയിലെത്തിക്കാനും വൈകി എന്നുമുള്ള ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. സ്റ്റേഷൻ ഓഫീസർ ബി.കെ. അരുണിന്റെ നേതൃത്വത്തിൽ പോലീസ് വെള്ളിയാഴ്ച പകലും രാത്രിയും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. പ്രദേശവാസികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തി. ഡിവൈ.എസ്.പി. എ.ജെ. തോമസ്, ഇൻസ്പെക്ടർമാരായ ബി.കെ. അരുൺ, രവി സന്തോഷ്, എസ്.ഐ. മാരായ ശാന്തി, വിഷ്ണു, ദിലീപ് കുമാർ, പി.കെ. വിനാസ്, പി.കെ. ഗിരീഷ്, എ.എസ്.ഐ.മാരായ എം.കെ. ഗിരിജ, ജയകുമാർ, ജോജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനസ്, ധനേഷ്, നിഷാന്ത് കുമാർ, മിഥുൻ ഹരിദാസ്, ഫൈസൽ, ഷിബു, അനുമോൾ, മജു, ഷണ്മുഖൻ എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിക്കുന്നത്.

കൊല്ലപ്പെടും മുൻപ് അശോക് ദാസ് എത്തിയ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പെൺകുട്ടികൾ മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യ മൊഴി നൽകി. അശോക് ദാസിന് അനുകൂലമായി പോലീസിലും ഇവർ മൊഴി നൽകി. അശോക് ദാസ് തങ്ങളുടെ സുഹൃത്താണെന്നും മദ്യലഹരിയിൽ വീട്ടിലെ അലമാരച്ചില്ല് പൊട്ടിച്ചപ്പോഴുണ്ടായ മുറിവാണ് കൈയിലുണ്ടായിരുന്നതെന്നുമാണ് ഇവർ പറഞ്ഞത്. വീട്ടിൽ നിന്നിറങ്ങിപ്പോയ ഇയാളെ വഴിയിൽ വെച്ച് തടഞ്ഞുനിർത്തി സംഘം ചേർന്ന് മർദിച്ചുവെന്നും ഇവർ മൊഴി നൽകി. മർദനത്തിന്റെ ദൃശ്യങ്ങളും മറ്റും ഇവർ കൈമാറുകയും ചെയ്തു. പോലീസ് പിടിച്ചെടുത്ത ഫോണുകളിലെ ദൃശ്യങ്ങൾ പലതും മാച്ചുകളഞ്ഞിരുന്നെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കും. ദൃശ്യങ്ങൾ കിട്ടുന്നതോടെ മാത്രമേ കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ കഴിയൂ. അൻപതോളം പേർ സംഭവ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊല്ലപ്പെട്ടത് യുട്യൂബിലെ ‘എംസി മുന്നു’

മൂവാറ്റുപുഴയിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി മരിച്ച അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (26) യുട്യൂബറെന്ന് പോലീസ്. ‘എംസി മുന്നു’ എന്ന പേരിൽ യുട്യൂബിൽ 13 വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഹിന്ദി ഭാഷയിലെ ഗാനങ്ങൾക്കൊപ്പം ചുവടുവെക്കുന്ന വീഡിയോകളാണ് ഇവയെല്ലാം. 12 ദിവസം മുൻപാണ് ലോസ്റ്റ് ഓഫ് ടൈം എന്ന അവസാന വീഡിയോ അപ്‍ലോഡ് ചെയ്തത്. മൂവായിരത്തി അഞ്ഞൂറോളം പേർ ഇതു കണ്ടുകഴിഞ്ഞു. മൂവാറ്റുപുഴയിൽ ഹോട്ടൽ ജീവനക്കാരനായ ഇയാൾ ഒരു വർഷം മുൻപാണ് യുട്യൂബിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്ത് തുടങ്ങിയത്. ആൾക്കൂട്ട ആക്രമണത്തിൽ അശോക് ദാസ്‌ കൊല്ലപ്പെട്ടതിനെത്തുടർന്ന് സംഭവം അറിഞ്ഞ ശേഷം വീഡിയോയ്ക്കു താഴെ ആദരാഞ്ജലികൾ അർപ്പിച്ചുള്ള കമന്റുകളാണു വരുന്നത്. ഹോട്ടൽ ജീവനക്കാരനായിരുന്ന അശോക് ദാസ്‌ ഏതാനും നാളുകളായി വാളകത്ത് വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു.

ശ്വാസകോശം തകർന്നു, തലച്ചോറിനും ആഘാതം

കൊല്ലപ്പെട്ട അശോക്ദാസ് അതിക്രൂരമായ മർദനത്തിനിരയായതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ശ്വാസകോശം തകർന്ന നിലയിലാണ്. തലച്ചോറിലും ആഘാതമേറ്റു. ആയുധങ്ങൾ ഉപയോഗിച്ചുള്ള മുറിവുകളോ പരിക്കുകളോ ഇല്ല. തലയുടെ ഒരു ഭാഗത്തുതന്നെ നിരന്തരമായി അടിക്കുകയോ ഇടിക്കുകയോ ചെയ്തിരിക്കാമെന്നാണ് കരുതുന്നത്. ചവിട്ടുകയോ തുടർച്ചയായി ഇടിക്കുകയോ ചെയ്തതിന്റെ ഫലമായാണ് ശ്വാസകോശം തകർന്നത്. വീഴ്ചയിൽ സംഭവിക്കാവുന്ന തരത്തിലുള്ള പോറലുകളോ മുറിവോ ചതവോ ഇല്ലാത്തതും മർദനമാണ് മരണകാരണമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു.

ശനിയാഴ്ച ഉച്ചയോടെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. അശോക് ദാസിനെ കെട്ടിയിട്ട സ്ഥലം, ഇയാൾ ഓടിയ വഴികൾ, സ്ഥലങ്ങൾ, പെൺകുട്ടികൾ താമസിച്ചിരുന്ന വാടക വീട് എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ചു. കുറ്റം ചെയ്തിട്ടില്ലെന്നും സംഭവം നടക്കുമ്പോൾ ഒട്ടേറെ പേരുണ്ടായിരുന്നുവെന്നും ഇവിടെ തങ്ങളെത്തുമ്പോഴേക്കും ആളെ കെട്ടിയിട്ടിരുന്നുവെന്നുമാണ് ഇവർ പോലീസിനോട് പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രസവം കഴിഞ്ഞ് 18-ാം ദിവസം കൊലപാതകം; ഭ‍ർത്താവിന് ജീവപര്യന്തം

തൃശ്ശൂർ: പ്രസവം കഴിഞ്ഞ് 18-ാം ദിവസം 24കാരിയെ വെട്ടിക്കൊന്ന കേസിൽ ഭ‍ർത്താവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ...

രഞ്ജി ട്രോഫി: ഹരിയാനയെ പിടിച്ചു കെട്ടി കേരളം, നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്

ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ കേരളത്തിന് 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 291 റണ്‍സിന് മറുപടിയായി ഏഴിന് 139 എന്ന നിലയിൽ അവസാന...

Gold price Today🎙️ സ്വർണവില വീണ്ടും ഇടിഞ്ഞു, ഇന്നത്തെ നിരക്കിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു.  ഒരാഴ്ചയ്ക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഇന്നലെ പവന് ഇന്ന് 80 രൂപ വർധിച്ചെങ്കിലും ഇന്ന് പവന് 80 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ...

'കൂടുതൽ സംസാരിക്കുന്നില്ല, കഴിഞ്ഞ തവണ കുറിച്ചധികം സംസാരിച്ചു, പിന്നാലെ രണ്ട് ഡക്ക് വന്നു'

ജൊഹാനസ്ബര്‍ഗ്: ജീവിതത്തില്‍ താന്‍ ഒട്ടേറെ പരാജയങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ആത്മവിശ്വാസം കൈവിട്ടിരുന്നില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി-20യില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മലയാളി താരം.കഴിഞ്ഞ...

ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കൾ ചേർന്ന്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.