FeaturedHome-bannerKeralaNews
ബൈക്ക് നിയന്ത്രണംവിട്ട് ലോറിക്കടിയിൽപ്പെട്ട് അച്ഛനും മകനും മരിച്ചു; അമ്മക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴക്കടുത്ത് പുറക്കാടുണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. പുറക്കാട് പുന്തല കളത്തിൽപറമ്പിൽ വീട്ടിൽ സുദേവ് (45), മകൻ ആദി എസ്. ദേവ് (12) എന്നിവരാണ് മരിച്ചത്.
സുദേവിന്റെ ഭാര്യ വിനീത (36), സൈക്കിൾ യാത്രികൻ പുന്നപ്ര പുതുവൽ പ്രകാശൻ (50), കാൽനടയാത്രക്കാരൻ പുറക്കാട് പുതുവൽ മണിയൻ (65) എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനീതയുടെയും പ്രകാശന്റെയും നില ഗുരുതരമാണ്.
പുറക്കാട് ജങ്ഷനു വടക്കുവശം ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ബൈക്ക് യാത്രക്കാർ. കാൽനടയാത്രികനായ മണിയനെ ഇടിക്കാതിരിക്കാൻ വെട്ടിച്ച സൈക്കിൾ ബൈക്കിലിടിച്ചതിനെത്തുടർന്നാണ് ബൈക്ക് നിയന്ത്രണംവിട്ട് ടാങ്കർ ലോറിക്കടിയിൽപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News