25.5 C
Kottayam
Saturday, June 6, 2026

മുട്ടിൽ മരംമുറി കേസ്: അപകീർത്തിപ്പെടുത്താൻ പ്രതികളുടെ ശ്രമം,അന്വേഷണ സ്ഥാനത്ത് തുടരാനില്ല,ഡിവൈഎസ്പി വി.വി.ബെന്നി കത്ത് നൽകി

Must read

തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു താനൂർ ഡിവൈഎസ്പി വി.വി.ബെന്നി ഡിജിപിക്ക് കത്ത് നൽകി. കേസിലെ പ്രതികള്‍ വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കത്തിൽ ബെന്നി പറയുന്നു. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്യതത് ബെന്നിയായിരുന്നു. 

റവന്യൂ ഭൂമിയിൽ നിന്നും കോടികളുടെ വിലമതിക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് മാറ്റം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കത്ത് നൽകുന്നത്. പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത വൃക്ഷങ്ങള്‍ വയനാട് മുട്ടിലിൽ നിന്നും മുറിച്ച് കടത്തിയതാണെന്ന് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. 

മരംമുറിക്കുന്നതിനായി പ്രതികള്‍ വ്യാജ രേഖയുണ്ടാക്കതിന്റെ തെളിവും കിട്ടിക്കഴിഞ്ഞു. സമ്മർദ്ദങ്ങള്‍ മറികടന്നാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അന്വേഷണ സംഘം തലവനായിരുന്ന വി.വി.ബെന്നി അറസ്റ്റ് ചെയ്തത്.

കുറ്റപത്രം തയ്യാറാക്കുന്നതിടെയാണ് താനൂരിൽ ഒരു മയക്കു മരുന്ന് കേസിൽ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകള്‍ പ്രചരിക്കുന്നുണ്ട്.

- Advertisement -

മുട്ടിൽ കേസിലെ പ്രതികളാണ് തന്നെ ലക്ഷ്യം വച്ചുള്ള ഗൂ‍ഢാലോചനക്ക് പിന്നിലെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും മാറ്റണമെന്നുമാണ് ഡിജിപിക്ക്  നൽകിയ കത്തിൽ പറയുന്നത്. കത്തിൽ ഡിജിപി ഇതേവരെ തീരുമാനം എടുത്തിട്ടില്ല. എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ അടക്കം പ്രത്യേക സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ബെന്നി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week