24.6 C
Kottayam
Friday, June 5, 2026

8 വര്‍ഷം മുന്‍പ് വിറ്റ തയ്യല്‍ മെഷീന്‍ തിരികെ വേണം; പോലീസ് സ്റ്റേഷനില്‍ തര്‍ക്കം, എം.എല്‍.എയുടെ മുന്നറിയിപ്പും

Must read

കളമശേരി: എട്ടു വര്‍ഷം മുന്‍പ് വിറ്റ തയ്യല്‍ മെഷീന്‍ തിരികെ ചോദിച്ച് പഴയ ഉടമ. ഇപ്പോഴത്തെ ഉടമയില്‍ നിന്നു തയ്യല്‍ മെഷീന്‍ തിരികെ വാങ്ങി നല്‍കണമെന്ന പരാതിയുമായി പഴയ ഉടമയുടെ പോലീസ് സ്റ്റേഷനില്‍ എത്തി. പഴയ ഉടമ 10,000 രൂപ നല്‍കുമെന്നും തയ്യല്‍ മെഷീന്‍ തിരികെ നല്‍കണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്നും മുന്‍ എംഎല്‍എ മുന്നറിയിപ്പ് നല്‍കിയതായും ആരോപണമുണ്ട്.

ഇരു കൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസ് പ്രശ്‌നം സംസാരിച്ച് തീര്‍ക്കാന്‍ നിര്‍ദേശിച്ചു. തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. എച്ച്എംടി ജംക്ഷനിലെ രണ്ട് തയ്യല്‍ തൊഴിലാളികള്‍ തമ്മിലാണ് തര്‍ക്കം. ഇവരില്‍ ഒരാള്‍ വിറ്റ തയ്യല്‍മെഷീന്‍ 8 വര്‍ഷം മുന്‍പ് മറ്റേയാള്‍ 8,000 രൂപ കൊടുത്താണു വാങ്ങിയത്.

തിങ്കളാഴ്ച രാവിലെയാണ് താന്‍ വിറ്റ തയ്യല്‍ മെഷീന്‍ തിരികെ വേണമെന്ന ആവശ്യവുമായി പഴയ ഉടമ എത്തിയത്. മുന്‍ എംഎല്‍എയും ഈ ആവശ്യം ഉന്നയിച്ചു. തുടര്‍ന്ന് പരാതി പോലീസ് സ്റ്റേഷനിലെത്തി. കുടുംബ സമേതമാണ് പഴയ ഉടമ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കാരണമില്ലാതെ തന്നെ പൊലീസ് സ്റ്റേഷനില്‍ കയറ്റിയതിന്റെ നീരസം ഇപ്പോഴത്തെ ഉടമ മറച്ചുവച്ചില്ല.

പഴയ ഉടമയുടെ കുടുംബം ശാപവാക്കുകള്‍ ഉതിര്‍ത്തതോടെ അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. 10,000 രൂപ വാങ്ങി തയ്യല്‍മെഷീന്‍ തിരികെ നല്‍കുകയും ചെയ്തു. ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇരുവരും സമ്മതപത്രവും എഴുതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week