28.4 C
Kottayam
Saturday, June 6, 2026

‘മുസ്ലിം യുവാക്കൾ പശുക്കളെ സംരക്ഷിക്കണം’; സംഘർഷത്തിലെ നഷ്ടം കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും ഖട്ടർ

Must read

ചണ്ഡീഗഢ്: ഹരിയാണയില്‍ സാമുദായിക സംഘര്‍ഷത്തിനിടെ സ്വകാര്യ വസ്തുവകകള്‍ക്കുണ്ടായ നഷ്ടം കലാപകാരികളില്‍നിന്ന് തന്നെ ഈടാക്കുമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സംഘര്‍ഷത്തിന് പിന്നിലെ ഗൂഢാലേചന സംസ്ഥാന സര്‍ക്കാര്‍ പുറത്തുകൊണ്ടുവരുമെന്നും കലാപത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഘര്‍ഷത്തിന്റെ ഇരകള്‍ക്ക് സഹായം നല്‍കാന്‍ പദ്ധതി ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സാമുദായിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട നൂഹ് ജില്ലയില്‍ ഗോസംരക്ഷണം വലിയ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശുക്കളെ സംരക്ഷിക്കണമെന്ന് ബുധനാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. സാമൂഹികമൈത്രി ഉറപ്പാക്കുമെന്നതിനാല്‍ ഗോസംരക്ഷണത്തിന് മുസ്‌ലിം യുവാക്കള്‍ മുന്നോട്ടുവരുന്നതിനെ താന്‍ പ്രോത്സാഹിപ്പിക്കുമെന്നും ഖട്ടര്‍ പറഞ്ഞു.

സംഘര്‍ഷത്തിനിടെ സംസ്ഥാനത്തെ എല്ലാവരെയും സംരക്ഷിക്കുക എന്നത് പോലീസിന് സാധ്യമല്ലെന്നും അതിനാല്‍ സമൂഹത്തില്‍ സമാധാനവും സഹവര്‍ത്തിത്വവും സംരക്ഷിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചത്തെ അക്രമത്തിന് ഇടയാക്കിയതെന്ന് പറയപ്പെടുന്ന മോനു മനേസറിനെ കുറിച്ച് തങ്ങൾക്ക് ഒരു വിവരവുമില്ല. ഇയാളെ കണ്ടുപിടിക്കുന്നതിന് രാജസ്ഥാന്‍ സര്‍ക്കാരിന് എല്ലാ സഹായങ്ങളും ചെയ്യാന്‍ തയ്യാറാണെന്നും ഖട്ടര്‍ പറഞ്ഞു

തിങ്കളാഴ്ച പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതിനകം മരിച്ചവരുടെ എണ്ണം ആറായെന്ന് മുഖ്യമന്ത്രി പറഞ്ഞു. 119 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വേറെ 90 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷത്തില്‍ തങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളെ കുറിച്ച് രേഖപ്പെടുത്താന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒരു പോര്‍ട്ടലിലൂടെ സര്‍ക്കാര്‍ ഇതിന്റെ മൂല്യനിര്‍ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisement -

സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ട ഹോം ഗാര്‍ഡുകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഹരിയാണയില്‍ 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ഇതില്‍ 14 എണ്ണം നൂഹ് ജില്ലയിലാണുള്ളത്. മൂന്നെണ്ണം പല്‍വാലിലും രണ്ടെണ്ണം ഗുരുഗ്രാമിലും ഒരു കമ്പനിയെ ഫരീദാബാദിലുമാണ് വിന്യസിച്ചിട്ടുള്ളത്. നാല് കമ്പനി അര്‍ധ സൈനിക വിഭാഗങ്ങളെ കൂടി നല്‍കണമെന്ന് അഭ്യര്‍ഥിച്ചിട്ടുള്ളതായും ഹരിയാണ മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

Popular this week