29.4 C
Kottayam
Saturday, June 6, 2026

ഗ്യാൻവാപി തർക്കത്തിൽ യു.പി സര്‍ക്കാര്‍ ഹിന്ദു വിഭാഗത്തിനൊപ്പമോ? മുസ്‌ലിം വിഭാഗം കോടതിയിൽ

Must read

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് തർക്കവിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരും ഹിന്ദു വിഭാഗക്കാരും ഒറ്റക്കെട്ടാണോയെന്നു മുസ്‌ലിം വിഭാഗം ഹൈക്കോടതിയിൽ ചോദ്യമുയർത്തി. മസ്ജിദിന്റെ ഭൂഗർഭ അറകളിലൊന്നിൽ (വ്യാസ്ജി കാ തെഹ്ഖാന) പൂജ നടത്താൻ വാരാണസി കോടതി അനുമതി നൽകിയതിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹാബാദ് ഹൈക്കോടതി പരിഗണിക്കുമ്പോഴാണു ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എസ്‌.എഫ്.എ.നഖ്‌വി ചോദ്യം ഉന്നയിച്ചത്.

കോടതിമുറിയിൽ സംസ്ഥാന അഡ്വക്കറ്റ് ജനറൽ എത്തിയതായിരുന്നു ചോദ്യത്തിനിടയാക്കിയത്. സംസ്ഥാന സർക്കാർ ഇതുവരെ കക്ഷി ചേർന്നിട്ടില്ലെന്നിരിക്കെ അഡ്വക്കറ്റ് ജനറൽ എത്തേണ്ട സാഹചര്യമെന്താണെന്നും അദ്ദേഹം ചോദിച്ചു. അദ്ദേഹം സഹായിക്കാൻ എത്തിയതാണെന്നു ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ മറുപടി നൽകി. ‘സംസ്ഥാനത്തിനുള്ള നിർദേശങ്ങൾ പാസാക്കിയാൽ അത് അറിയിക്കാം.

എന്തിനാണ് അദ്ദേഹം ഇവിടെ?’ നഖ്‌വി ചോദിച്ചു. താങ്കൾ കോടതിക്കെതിരെയും ആരോപണം ഉന്നയിക്കുകയാണോ എന്നായിരുന്നു കോടതിയുടെ പ്രതികരണം. കോടതിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നു നഖ്‌വി മറുപടി നൽകി. ഉദ്ദേശിച്ചതു സിവിൽ കോടതിയെ ആണെന്നും ഹൈക്കോടതിയെ അല്ലെന്നു ജഡ്ജിയും വിശദീകരിച്ചു.

വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് എന്താണെന്നു നേരത്തെ ഹൈക്കോടതി തിരക്കിയിരുന്നു. നിലപാടു വ്യക്തമാക്കാൻ അഡ്വക്കറ്റ് ജനറൽ സമയം തേടുകയും ചെയ്തു. ഭൂഗർഭ അറ തങ്ങളുടെ കൈവശമായിരുന്നുവെന്ന് ഇരുവിഭാഗവും തെളിയിക്കണമെന്നു ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week