25.5 C
Kottayam
Saturday, June 6, 2026

ഭര്‍ത്താവിനും കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്ന് നൂര്‍ബിന റഷീദ്

Must read

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതൃത്വത്തെ പിന്തുണച്ചും ഹരിത സംഘടന മുന്‍ നേതാക്കളെ തള്ളിപ്പറഞ്ഞും വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദിന്റെ പ്രസംഗം. മുന്‍ ഹരിത നേതാക്കള്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുന്നതിനെ വിമര്‍ശിച്ചായിരുന്നു അവരുടെ പ്രസംഗം. ഹരിതയുടെ സി.എച്ച്. അനുസ്മരണ ഏകദിന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വനിതാ ലീഗ് നേതാവ്.

മുസ്ലിം ലീഗ് നിലകൊള്ളുന്നത് ലിംഗരാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും ലിംഗന്യൂനപക്ഷമല്ല മതന്യൂനപക്ഷമാണ് ലീഗിന്റെ ന്യൂനപക്ഷമെന്നുമാണ് നൂര്‍ബിന റഷീദ് പ്രസംഗത്തില്‍ പറഞ്ഞത്. ലീഗിലെ സ്ത്രീകളാണെങ്കിലും ആദ്യം മുസ്ലിം ആണെന്നത് മറക്കരുതെന്നും സമുദായത്തെ മറന്ന് രാഷ്ട്രീയം പ്രവര്‍ത്തിക്കരുതെന്നുമുള്ള ‘ഉപദേശ’വും നൂര്‍ബിന റഷീദ് ഹരിതയ്ക്ക് നല്‍കുന്നുണ്ട്.

ലിംഗന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ലെന്നും അവര്‍ പറയുന്നു. ”മുസ്ലിം ലീഗ് ലിംഗരാഷ്ട്രീയത്തിനായല്ല നിലകൊള്ളുന്നത്. ലിംഗന്യൂനപക്ഷത്തിനായല്ല നമ്മുടെ പ്രവര്‍ത്തനമെന്ന് മറക്കരുത്. ലീഗിന്റെ ന്യൂനപക്ഷം എന്നാല്‍ മതന്യൂനപക്ഷമാണ്. ലിംഗന്യൂനപക്ഷത്തിനായി നിലകൊള്ളാന്‍ ലീഗ് ഭരണഘടന പറഞ്ഞിട്ടില്ല,” നൂര്‍ബിന റഷീദ് പറഞ്ഞു.

കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് തന്റെ മാതൃകയെന്നും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമ്പോള്‍ മുസ്ലിം ആണെന്ന കാര്യം മറക്കരുതെന്നും ഹരിതയോടുള്ള ഉപദേശമെന്ന തരത്തില്‍ അവര്‍ പ്രസംഗത്തില്‍ പറയുന്നു. ”മുസ്ലിം സമുദായത്തില്‍ ജനിച്ചവര്‍ക്ക് ഒരു സംസ്‌കാരം ഉണ്ട്. അത് എല്ലാവരും കാത്ത് സൂക്ഷിക്കണം. ഭര്‍ത്താവിനും കുടുംബത്തിനും വേണ്ടി ജീവിക്കുന്ന സ്ത്രീകളാണ് എന്റെ മാതൃക,” നൂര്‍ബിന റഷീദ് പറഞ്ഞു.

- Advertisement -

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നിന്ന് നൂര്‍ബിന റഷീദ് മത്സരിച്ചിരുന്നു. എല്‍.ഡി.എഫിന്റെ ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിനോട് പരാജയപ്പെടുകയായിരുന്നു. 25 വര്‍ഷത്തിന് ശേഷമായിരുന്നു മുസ്ലിം ലീഗ് തെരഞ്ഞെടുപ്പില്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്.

- Advertisement -

ഇതിനിടെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഇനി ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ് പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നായിരുന്നു അവരെ സ്ഥാനത്ത് നിന്ന് നീക്കിയത്.

ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനാല്‍ ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയായിരുന്നു വിഷയം മാധ്യമശ്രദ്ധ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week