24.3 C
Kottayam
Saturday, June 6, 2026

ഇലോണ്‍ മസ്‌ക്കും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ തെറ്റി; ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ്; ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തിന് ലൈക്കടിച്ച് മസ്‌ക്കും; ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞു

Must read

വാഷിങ്ടണ്‍: അമേരിക്കയിലെ റിപ്പബ്ലിക്കന്‍ സര്‍ക്കാറിന്റെ തുടക്കത്തില്‍ അടയും ചക്കരുയും പോലയായിരുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യവസായി ഇലോണ്‍ മസ്‌ക്കും തമ്മില്‍ അടിച്ചു പരിഞ്ഞു. ഡോജിന്റെ തലപ്പത്ത് നിന്നും മസ്‌ക്ക് സ്ഥാനമൊഴിഞ്ഞ ശേഷം ഇരുവരും തമ്മില്‍ തമ്മില്‍ വാക്കുതര്‍ക്കം മുറുകിയിരിക്കയാണ്. ഇരുവരും തമ്മില്‍ പരസ്യമായി പ്രതികരിച്ചു തുടങ്ങിയതോടെ കാര്യങ്ങല്‍ കൈവിട്ടു പോയിരിക്കയാണ്.

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ കരാറുകളും സബ്സിഡികളും നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള ബന്ധം വഷളായതിനു പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘നമ്മുടെ ബജറ്റില്‍ കോടിക്കണക്കിന് ഡോളര്‍ ലാഭിക്കാനുള്ള ഏറ്റവും നല്ല എളുപ്പവഴി മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന കരാറുകളും സബ്സിഡികളും അവസാനിപ്പിക്കുകയെന്നതാണ്.’ ട്രംപ് സമൂഹ മാധ്യമത്തില്‍ കുറിച്ചു.

- Advertisement -

- Advertisement -

ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സബ്സിഡികള്‍, നികുതി ഇളവുകള്‍ എന്നിവ വഴി ലഭിച്ചത് 38 ബില്യന്‍ ഡോളറാണ്. ഇത് നിര്‍ത്തലാക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. മസ്‌കുമായി ഉണ്ടായിരുന്ന നല്ല ബന്ധം ഇനി തുടരുമോ എന്ന് സംശയമാണെന്നും മസ്‌കില്‍ താന്‍ നിരാശനാണ്, വൈറ്റ് ഹൗസില്‍ നിന്ന് പിരിയാന്‍ നിര്‍ദേശിച്ചെന്നുമാണ് ട്രംപ് നിലവില്‍ പറയുന്നത്.

- Advertisement -

നേരത്തെ ട്രംപ് ഭരണകൂടത്തിലെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവി എന്ന സ്ഥാനത്ത് നിന്ന് എലോണ്‍ മസ്‌ക് പടിയിറങ്ങിയിരുന്നു. ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് എന്ന സ്ഥാനത്ത് നിന്നാണ് പുറത്തുപോയത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോള്‍ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്‌ക് സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള രൂക്ഷമായ പ്രശ്‌നം ലോകം ചര്‍ച്ച ചെയ്തു.

‘ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഡോജ് മിഷന്‍ കാലക്രമേണ ശക്തിപ്പെടും. അത് സര്‍ക്കാരിന്റെ രീതിയായി മാറും’- മസ്‌ക് എക്സില്‍ കുറിച്ചു.

ട്രംപിനെതിരെ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ പടിയിറക്കം. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ക്കായുള്ള ചെലവുകള്‍ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാല്‍ സര്‍ക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാന്‍ ആവിഷ്‌കരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ പ്രവര്‍ത്തന ലക്ഷ്യത്തെ തന്നെ തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്‌ക് ആഞ്ഞടിച്ചു. ബില്‍ നിരാശാജനകമാണെന്നും യുഎസ് ഗവണ്‍മെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്‌ക് വിമര്‍ശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുള്‍ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാന്‍ പറ്റൂ എന്നും മസ്‌ക് പറഞ്ഞു.

ഇതിനിടെ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അടക്കം മസ്‌ക്ക് ലൈക്കടിച്ചിട്ടുണ്ട്. ഇതോടെ വിവാദം ആളിക്കത്തുന്ന അവസ്ഥയാണ്. ജെഫ്രി എപ്‌സിന്റെ ലൈംഗിക ആരോപണ ഡയറിയില്‍ ട്രംപിന്റെ പേരുണ്ടെന്നാണ് മസക്ക് ആരോപിക്കുന്നത്. ട്രംപ് – മസ്‌ക് ബന്ധം വഷളായതോടെ അത് ഓഹരി വിപണിയിലും പ്രതിഫലിച്ചു. മസ്‌കിന്റെ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്. 15,000 കോടി രൂപയാണ് ഇതിന്റെ മൂല്യം. അതേസമയം, തന്റെ കമ്പനികള്‍ക്കുള്ള സര്‍ക്കാര്‍ കരാറുകള്‍ അവസാനിപ്പിക്കുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഡ്രാഗണ്‍ പേടകം ഡീകമ്മിഷന്‍ ചെയ്യാനുളള നടപടികള്‍ സ്‌പെയ്‌സ് എക്‌സ് ഉടന്‍ ആരംഭിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week