28.2 C
Kottayam
Friday, June 5, 2026

കൊല്ലപ്പെട്ട വ്യവസായിയും പ്രതിയും സ്വവർഗാനുരാഗികൾ; കൊലയ്ക്ക് കാരണം ബന്ധത്തിലെ വിള്ളൽ

Must read

ബെംഗളൂരു: അടുത്തിടെ ബെംഗളൂരുവിൽ 44 വയസ്സുകാരനായ വ്യവസായി കൊല്ലപ്പെട്ടത് സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കത്തെ തുടർന്നെന്നു സൂചന.‌ പരസ്യം പ്രിന്റ് ചെയ്യുന്ന ഏജൻസി നടത്തിയിരുന്ന ലിയാക്കത്ത് അലി ഖാനെ ഫെബ്രുവരി 28നു പുലർച്ചെ നായണ്ടഹള്ളിയിൽ പുതുതായി നിർമിച്ച വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലയാളി ഇല്യാസ് ഖാൻ (26) തൈറോയ്ഡ് ഗുളിക അമിതമായി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇയാൾ ഇപ്പോൾ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇതിനിടെയാണ് സ്വവർഗാനുരാഗ ബന്ധത്തിലെ തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന വിവരം പുറത്തുവരുന്നത്.

ലിയാക്കത്തും ഇല്യാസും തമ്മിൽ അടുപ്പത്തിലായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജെജെ നഗറിലെ നിർമാണത്തൊഴിലാളിയായ ഇല്യാസിന് വിവാഹാലോചനകൾ ആരംഭിച്ചതോടെ ലിയാക്കത്തുമായി തർക്കമുണ്ടായെന്നാണ് പൊലീസ് ഭാഷ്യം. ഇതിന്റെ തുടർച്ചയായി 28നു രാത്രി ലിയാക്കത്തിന്റെ വീട്ടിലെത്തിയ ഇല്യാസ്, വാക്കേറ്റത്തിനൊടുവിൽ ലിയാക്കത്തിന്റെ തലയിൽ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. ഇതിനുശേഷം സ്വന്തം വീട്ടിലെത്തി അമിത അളവിൽ ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.

- Advertisement -

സംഭവത്തെക്കുറിച്ചു പൊലീസ് ഭാഷ്യം ഇങ്ങനെ:

- Advertisement -

കൊല്ലപ്പെട്ട ലിയാക്കത്തും ഇല്യാസും ജിമ്മിൽവച്ചാണ് കണ്ടുമുട്ടിയത്. ഇരുവരും മൂന്നു വർഷത്തിലേറെയായി അടുപ്പത്തിലാണ്. എന്നാൽ കുറച്ചു നാളുകൾക്ക് മുൻപ് ഇല്യാസിന്റെ വിവാഹം ഉറപ്പിച്ചു. വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതു സംബന്ധിച്ച് ലിയാക്കത്തും ഇല്യാസും തമ്മിൽ തർക്കമുണ്ടായിരുന്നു. ഫെബ്രുവരി 27ന് പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ഇല്യാസ് രാത്രി പത്തരയോടെയാണ് തിരിച്ചെത്തിയത്. തനിക്ക് വയറു വേദന അനുഭവപ്പെടുന്നതായി പിതാവിനോട് പറയുകയും ഗുളികയുമായി മുറിയിലേക്ക് പോകുകയും ചെയ്തു.

പിറ്റേന്ന് രാവിലെ, വേദന കൊണ്ട് പുളയുന്ന മകനെ കണ്ട പിതാവ് ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നു മനസ്സിലാക്കി പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്.

- Advertisement -

ലിയാക്കത്തിനൊപ്പമാണ് ഇല്യാസ് കൂടുതൽ സമയവും ചെലവഴിച്ചിരുന്നതെന്ന് ഇല്യാസിന്റെ പിതാവ് പൊലീസിനോടു പറഞ്ഞു. ലിയാക്കത്തിന്റെ 17 വയസ്സുള്ള മകൻ നൽകിയ പരാതിയിൽ മൂന്നു പേരെ സംശയമുള്ളതായി വ്യക്തമാക്കിയിരുന്നു. ഇതിലൊരാൾ ഇല്യാസാണ്. ആശുപത്രിയിൽനിന്നു ഡിസ്ചാർജായ ശേഷം ഇയാളെ കൂടുതൽ ചോദ്യം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week