മക്കള്‍ക്കായി തെരഞ്ഞെത്തി അടൂരില്‍ വീട്ടമ്മയുടെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: അടൂര്‍ ചാങ്കൂരിരിലെ വീട്ടില്‍ കയറി വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുജാതയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഏനാദിമംഗലം സ്വദേശി അനീഷാണ് പോലീസ് പിടിയിലായത്. കുറുംബകര ചെമ്മണ്ണക്കല്‍ സ്വദേശിയാണ് അനീഷ് (32).

വീട് കയറി ആക്രമിച്ച സംഭവത്തില്‍ അനീഷടക്കം 12 പേര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരത്തോടുകൂടി കസ്റ്റഡിയില്‍ എടുത്ത അനീഷിനെ ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തുന്നത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് പോലീസ് മറ്റുചിലരെക്കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് വിവരം.

പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്തില്‍ ചാങ്കൂര്‍ ഒഴുകുപാറ വടക്കേച്ചരുവില്‍ സുജാതയെ(64) ആണ് ഞായറാഴ്ച രാത്രി 10.30-ന് കൊലപ്പെടുത്തിയത്. സുജാതയുടെ രണ്ടുമക്കളും പോലീസിന്റെ ഗുണ്ടാലിസ്റ്റില്‍പ്പെട്ടവരാണ്. ഇവരെ തേടിയെത്തിയവരാണ് സുജാതയെ അടിച്ചുകൊന്നത്. അക്രമികള്‍ വന്നപ്പോള്‍ രണ്ടുമക്കളും വീട്ടില്‍ ഇല്ലായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News