24.4 C
Kottayam
Sunday, September 29, 2024

കോഴിക്കട ഉടമയുടെ മകനെ പിക്കപ്പ് വൻ ഇടിച്ചു കൊലപ്പെടുത്തവൻ ശ്രമം;പ്രതികൾക്ക് 15വർഷം തടവും 35000 രൂപ പിഴയും

Must read

ചെങ്ങന്നൂർ:- മാന്നാർ കുരട്ടിക്കാട് കുറ്റിയിൽ മുക്കിനു സമീപം പ്രവർത്തിച്ചു വരുന്ന ഫ്രണ്ട്‌സ് ചിക്കൻ സെന്റർ എന്ന സ്ഥാപനത്തിന്റെ ഉടമയുടെ മകൻ വസീം അഫ്സലിനെ ബൊലേറോ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചു കൊലപെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ ഒന്നാം പ്രതി മാവേലിക്കര തെക്കേക്കര വില്ലേജിൽ തടത്തിലാൻ കൃഷ്ണ നിവാസിൽ രാഘവൻ മകൻ 58 വയസ്സുള്ള രാധാകൃഷ്ണനെയും രണ്ടാം പ്രതി തെക്കേക്കര വില്ലേജ് കുറത്തിക്കാട് പള്ളികിഴക്ക് സുഭാഷ് ഭവനിൽ ഗംഗാധരൻപിള്ള മകൻ 40 വയസ്സുള്ള സുഭാഷ് കുമാറിനെയും ആണ് ചെങ്ങന്നൂർ അസിസ്റ്റന്റ് സെക്ഷൻസ് കോടതി ജഡ്ജി വീണാ വി.എസ്. 15 വർഷം തടവും 35000/- രൂപ പിഴയൊടുക്കുന്നതിനും വിധിച്ചിട്ടുള്ളത്.


2018 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് എംബിഎ വിദ്യാർത്ഥിയായിരുന്നു കുരട്ടിശ്ശേരി ഫാത്തിമ മൻസിലിൽ മുഹമ്മദ് ഖനി മകൻ 23 വയസ്സുള്ള വസീം അഫ്സലിനെ പിതാവ് മുഹമ്മദ് ഖനി നടത്തിവന്ന ചിക്കൻ സെന്ററിൽ മുന്നിലെ തെങ്ങിനോട് ചേർത്ത് വെച്ച് പ്രതികൾ ബൊലേറോ പിക്കപ്പ് വാൻ ഉപയോഗിച്ച് ഇടിച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.

പിക്കപ്പ് വാനിന്റെ ഇടി കൊണ്ട് വസീം അഫ്സലിന്റെ വലതുകാൽ അസ്ഥിയടക്കം പൂർണമായി ഒടിഞ്ഞ് ചതഞ്ഞു വേർപെട്ടു പോയിരുന്നതും, നിരവധി ആശുപത്രികളിൽ വിദഗ്ധ ചികിത്സകൾക്ക് ഒടുവിൽ വലതുകാൽ പൂർണമായും മുറിച്ചുമാറ്റി വെപ്പ്കാൽ വലതുകാലിൽ വെച്ച് പിടിപ്പിച്ചിരുന്നത് ആണ്.
മാന്നാർ കുറ്റിയിൽ മുക്കിന് സമീപം കോഴിയിറച്ചി വില്പന നടത്തിയിരുന്ന മുഹമ്മദ് ഖനിയും മകനും തമിഴ്നാട് സ്വദേശികളാണ്.

20 വർഷത്തിലധികമായി കേരളത്തിൽ എത്തി മാന്നാറിൽ കോഴിയിറച്ചി കട നടത്തിയിരുന്ന മുഹമ്മദ് ഖനിയും ഒന്നാംപ്രതി രാധാകൃഷ്ണനുമായി പണം ഇടപാടുകൾ ഉണ്ടായിരുന്നു. ചിക്കൻ സെന്ററിൽ ഇറച്ചി കോഴികളെ കൊടുക്കുന്ന വകയിൽ രാധാകൃഷ്ണന് ലഭിക്കാനുള്ള പണം ആവശ്യപ്പെട്ടാണ് സംഭവദിവസം പ്രതികൾ രാധാകൃഷ്ണനും സുഭാഷും ചിക്കൻ സെന്ററിൽ എത്തിയത്.

അന്ന് രാവിലെ 11 മണിയോട് കൂടി KL 31 G 6366 ആം നമ്പർ ബൊലേറോ പിക്കപ്പ് വാനിൽ ചിക്കൻ കടയിൽ പ്രതികൾ എത്തി, തുടർന്ന് ഒന്നാം പ്രതി രാധാകൃഷ്ണൻ ഇറച്ചിക്കോഴിയുടെ പണം ആവശ്യപ്പെട്ട് കടയിൽ ബഹളം ഉണ്ടാക്കുക ആയിരുന്നു. ആ സമയം ചിക്കൻ കട ഉടമ വസീം അഫ്സലിന്റെ പിതാവായ മുഹമ്മദ് ഖനി തമിഴ്നാട്ടിൽ ആയിരുന്നു. കടയുടെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്യുന്ന മുരുകേശൻ ആ സമയം കടയിൽ എത്തിയിരുന്നില്ല.

മുരുകേശൻ വന്നാൽ ഉടനെ രാധാകൃഷ്ണന്റെ പണം മുഴുവൻ നൽകാമെന്നും അതുവരെ കാത്തിരിക്കണം എന്നും അന്ന് കടയുടെ ചുമതല ഉണ്ടായിരുന്ന വസീം അഫ്സൽ പ്രതികളോട് പറഞ്ഞതിൽ പ്രകോപിതനായ രാധാകൃഷ്ണൻ ഡ്രൈവറുടെ ചുമതലയ വഹിച്ചിരുന്ന സുഭാഷിനോട് കൈകൊണ്ട് ആംഗ്യം കാണിച്ച് നിർദ്ദേശം കൊടുത്തത് പ്രകാരം ചിക്കൻ സെന്ററിന്റെ മുൻവശത്തുണ്ടായിരുന്ന തെങ്ങിൻ ചുവട്ടിൽ നിന്ന് തമിഴ്നാട്ടിലുള്ള പിതാവുമായി ഫോണിൽ സംസാരിച്ചു നിൽക്കെ സുഭാഷ് അതിവേഗത്തിൽ പിക്കപ്പ് വാൻ ഓടിച്ചു കൊണ്ടുവന്ന് വസീം അഫ്സലിനെ ഇടിപ്പിച്ചതിൽ വെച്ചാണ് വസീമിന്റെ വലതുകാൽ അസ്ഥി തകർന്ന് നീക്കം ചെയ്യേണ്ടി വന്നത്.

കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 18 സാക്ഷികളെ വിസ്തരിച്ചു, മുപ്പതോളം രേഖകൾ ഹാജരാക്കിയിരുന്നതിന്നതുമാണ്. ചിക്കൻ സെന്ററിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്ന കൊലപാതകം ശ്രമത്തിന്റെ ദൃശ്യങ്ങൾ മാന്നാർ പോലീസ് ടെക്നീഷ്യനെ ഉപയോഗിച്ച് പെൻഡ്രൈവിൽ ആക്കി കോടതി മുഖേന ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നതും ആ ദൃശ്യമടങ്ങിയ പെൻഡ്രൈവും പരിശോധന ഫലവും കേസിൽ പ്രതികളുടെ പങ്ക് തെളിയിക്കുന്നതിനു നിർണായക തെളിവുകളായി.

പ്രോസിക്യൂഷൻ ഭാഗം സാക്ഷികളെ കോടതിയിൽ വിസ്തരിച്ചതിനുശേഷം പ്രതികൾ അവരുടെ ഭാഗം സാക്ഷിയായി മാവേലിക്കര തെക്കേക്കര പല്ലാരിമംഗലം ലക്ഷ്മി നിവാസിൽ ശിവദാസ് കുറുപ്പ് മകൻ ജയറാമിനെ പ്രതിഭാഗം സാക്ഷിയായി കോടതിയിൽ വിസ്തരിച്ചിരുന്നതും ജയറാം കോടതിയിൽ കളവു പറഞ്ഞതിനെ തുടർന്ന് ജയറാമിനെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂട്ട്ർ റെഞ്ചി ചെറിയാൻ കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നതുമാണ്.

സംഭവത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞു വന്ന വസീം വലതുകാൽ മുറിച്ചു മാറ്റിയതിനെ തുടർന്ന് വെപ്പുകാൽ വെച്ചുപിടിപ്പിച്ചിരുന്നു എങ്കിലും വസീമിന് തുടർന്ന് എം ബി എ പഠനം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. പ്രോസിക്യൂട്ടറുടെ പ്രത്യേക അപേക്ഷപ്രകാരം വിക്ടിം കോമ്പൻസേഷൻ സ്കീം പ്രകാരം വസീമിന് മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് വിധിയിൽ പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

കേസിൽ രണ്ടു പ്രതികളും കുറ്റക്കാരാണെന്ന് കണ്ട് പ്രതികൾക്ക് 15 വർഷം തടവും35000/-രൂപ പിഴയും വിധിച്ചിട്ടുള്ളതും പ്രതികളുടെ ജാമ്യം ശ്രദ്ധചെയ്ത് രണ്ട് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് അയച്ചിട്ടുള്ളത് ആകുന്നു.ശിക്ഷ കാലാവധി പ്രതികൾ ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും.
മാന്നാർ പോലീസ് സ്റ്റേഷൻ അഡീഷണൽ സബ് ഇൻസ്പെക്ടർ ആയിരുന്ന റെജൂബ് ഖാൻ, സബ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. എൽ മഹേഷ്‌ എന്നിവർ അന്വേഷണം നടത്തിയ കേസിൽ അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം ഹാജരാക്കിയത് .

മാന്നാർ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു ആണ്. പോലീസ് സ്റ്റേഷൻ സി.പി.ഓ ശ്രീനാഥ്‌ പ്രോസിക്യൂഷൻ എയ്ഡ്‌ആയി പ്രോസെക്യൂഷനെ സഹായിച്ചിരുന്നു. പ്രോസെക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസെക്യൂട്ടർ റെഞ്ചി ചെറിയാൻ, അഡ്വ ആർ സ്മിത എന്നിവർ ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week