24.3 C
Kottayam
Saturday, June 6, 2026

കൊലക്കേസ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി; യുവതിയെ മര്‍ദിച്ചു; വസ്ത്രം വലിച്ചു കീറി അപമാനിച്ചു; ഒരു മാസത്തിന് ശേഷം പ്രതി അറസ്റ്റിൽ

Must read

തിരുവല്ല: യുവതിയെ കയറിപ്പിടിച്ച് അപമാനിച്ച കേസില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍പെട്ടയാളെ അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്. കടപ്ര മാന്നാര്‍ കോട്ടയ്ക്കമാലി കോളനിയില്‍ വാലുപറമ്പില്‍ താഴ്ച്ചയില്‍ വീട്ടില്‍ മാര്‍ട്ടിന്‍(51) ആണ് പിടിയിലായത്. കടപ്ര മാന്നാര്‍ പരുമല സ്വദേശിനിയെ(29) വീട്ടില്‍ അതിക്രമിച്ചു കയറി അപമാനിച്ചത്.

കഴിഞ്ഞ മാസം ഏഴിന് ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. അസഭ്യം വിളിച്ചുകൊണ്ട് കൈയ്യില്‍ കയറി പിടിക്കുകയായിരുന്നു. തടഞ്ഞപ്പോള്‍ വസ്ത്രം വലിച്ചു കീറി അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്.

- Advertisement -

- Advertisement -

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് എസ്.ഐമാരായ ഇ.എസ്. സതീഷ് കുമാര്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ അന്വേഷണം നടത്തി. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ഊര്‍ജിതമാക്കിയ തെരച്ചിലില്‍ പ്രതിയെ വെള്ളിയാഴ്ച രാവിലെ 10ന് വീടിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു.പോലീസ് ഇന്‍സ്പെക്ടര്‍ കെ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സിപിഓമാരായ സുദീപ്, അലോഖ്, അഖില്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -

കൊലപാതകം, വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് മാര്‍ട്ടിന്‍. 2023 ല്‍ മജീദ് എന്നു വിളിക്കുന്ന മുഹമ്മദ് റാവുത്തറെ (60 ) മര്‍ദ്ദിച്ച് കൊന്ന കേസില്‍ പ്രതിയാണ്. ഇയാളുടെ ചായക്കട ഒഴിവാക്കി തൊട്ടുത്ത മറ്റൊരു കടയില്‍ നിന്നും ചായ കുടിക്കുന്നതിലുള്ള വിരോധത്താല്‍ 2023 ഡിസംബര്‍ 21 ന് രാത്രി 8.45 ന് മജീദിനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

പരുമലയിലെ സ്വകാര്യ ആശുപത്രിയുടെ മുന്‍വശമുള്ള ഫെഡറല്‍ ബാങ്കിന്റെ എടിഎമ്മിനോട് ചേര്‍ന്നു പ്രതി നടത്തുന്ന കടയുടെ സമീപത്തെ മറ്റൊരു കടയില്‍ നിന്നും ചായ കുടിച്ചിരുന്നപ്പോഴായിരുന്നു ആക്രമണം.

പോക്കറ്റില്‍ കൈയിട്ട് പണവും മറ്റും എടുക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞതില്‍ പ്രകോപിതനായ ഇയാള്‍ മജീദിനെ തലയ്ക്കും നെഞ്ചത്തും പല തവണ ഇടിക്കുകയും നിലത്തു വീണപ്പോള്‍ പലപ്രാവശ്യം ചവിട്ടുകയും തൊഴിക്കുകയും തലയ്ക്കും നെഞ്ചിനും ഇടിക്കുകയും ചെയ്തു.

തലയ്ക്കുള്ളില്‍ രക്തം കട്ട പിടിച്ച് ഗുരുതരാവസ്ഥയിലായ മജീദ് ശരീരത്തിന്റെ ഒരുവശം തളര്‍ന്ന നിലയില്‍ പരുമലയിലെ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ചികിത്സയില്‍ കഴിയവേ മരണത്തിനു കീഴടങ്ങി. പുളിക്കീഴ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍പ്പെട്ടയാളാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് മാവേലിക്കര സബ് ജയിലിലാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

Popular this week