CrimeNationalNewsRECENT POSTS
ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനിൽ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
പാറ്റ്‌ന: ബാങ്ക് ഉദ്യോഗസ്ഥനെ അജ്ഞാതര്‍ ട്രെയിനില്‍ വെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. കാനറ ബാങ്ക് ജീവനക്കാരനായ മിലിന്ദ് കുമാറാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച ഗയ-ജമല്‍പുര്‍ ഫാസറ്റ് പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കാനറ ബാങ്കിന്റെ ജമൂയി ബ്രാഞ്ചിലെ ജീവനക്കാരനാണ് മിലിന്ദ്.
ബാങ്കുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംബന്ധിച്ച ശേഷം ധനാപുരിലെ കിഊലില്‍നിന്നാണ് മിലിന്ദ് ട്രെയിനില്‍ കയറിയത്. സരാരി-ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചാണ് മിലന്ദ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മിലിന്ദ് ലക്ഷിസരാരി റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി സമീപത്തെ ആശുപത്രിയില്‍ എത്തിയെങ്കിലും രക്തംവാര്‍ന്ന് മരണം സംഭവിക്കുകയായിരിന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News