24.9 C
Kottayam
Friday, June 5, 2026

മാനസിക പീഡനം, രാത്രി മുഴുവൻ മർദനം,ആറുദിവസം വെന്റിലേറ്ററിൽ; ചോറ്റാനിക്കരയിലെ യുവതി അനുഭവിച്ചത് കൊടും ക്രൂരത

Must read

കൊച്ചി: ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.. തല ഭിത്തിയിലിടിപ്പിച്ചു.. ശ്വാസം മുട്ടിപ്പിച്ചു. ഒരു രാത്രി മുഴുവൻ അതിക്രൂരമായി മർദനത്തിന് ഇരയാക്കി. മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞത് ആറു ദിവസം. മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരതയ്ക്കാണ് ചോറ്റാനിക്കരയിലെ പോക്സോ അതിജീവിത കൂടിയായ പെൺകുട്ടി ഇരയായത്.

മരുന്നുകളോട് പ്രതികരിക്കാതെ അനക്കമറ്റ് വെന്റിലേറ്ററിൽ കഴിയുമ്പോൾ ജീവിതത്തിലേക്ക് മകൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ പെൺകുട്ടിയുടെ അമ്മ ഐസിയുവിന് വെളിയിൽ കാത്തിരുന്നിരുന്നു. പ്രതീക്ഷകളെല്ലാം ബാക്കിയാക്കി വേദനകളില്ലാത്ത ലോകത്തേക്ക് അവൾ യാത്രയായി.

കഴുത്തിൽ കയർ മുറുകി, കൈയിൽ മുറിവേറ്റ് അർധന​ഗ്ന നിലയിലായിരുന്നു പെൺകുട്ടിയെ വീട്ടിൽ കണ്ടെത്തിയത്. അമ്മയുമായി അത്ര സൗഹൃദത്തിലായിരുന്നില്ല എന്നതിനാൽ പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു താമസം. അപ്രതീക്ഷിതമായി ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ അവശനിലയിൽ വീട്ടിൽ കണ്ടത്. കൈയിലെ മുറിവിൽ ഉറുമ്പരിക്കുന്നുണ്ടായിരുന്നു.

- Advertisement -

- Advertisement -

പ്രതി അനൂപ് ആദ്യമായല്ല പെൺകുട്ടിയെ മർദിക്കുന്നത്. സംശയ സ്വഭാവമുണ്ടായിരുന്ന യുവാവ് പതിവായി പെൺകുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. ഒരു വർഷമായുള്ള സൗഹൃദം ഉടലെടുത്തത് ഇൻസ്റ്റ​ഗ്രാമീലൂടെയായിരുന്നു. മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ യുവാവ് ഉപദ്രവിക്കുമായിരുന്നുവെന്നും ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞതായും പെൺകുട്ടിയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു.

യുവാവ് തന്റെ മകളെ നിരന്തരം മർദിക്കുമായിരുന്നു. മിക്കവാറും വീട്ടിൽ വരുമായിരുന്നു. ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല. മകളെ ഉപദ്രവിക്കുന്നതായും തോന്നിയിരുന്നില്ല. ആദ്യം ഒരു തവണ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായിരുന്നു. പിന്നീട്, ചെവിയ്ക്കും കണ്ണിനും പരിക്കുണ്ടായിരുന്നു. വീണതാണ് എന്നാണ് മകൾ പറഞ്ഞതെന്നും അമ്മ പറഞ്ഞു.

- Advertisement -

യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് മൊഴി നൽകിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. ഇയാൾ പെൺകുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ഷാളിൽ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാൾ ഷാൾ മുറിച്ചു.

അതിന് ശേഷവും അനൂപ് പെൺകുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇയാൾക്കെതിരേ ബലാത്സം​ഗം, വധശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു. പെൺകുട്ടി മരിച്ച സാഹചര്യത്തിൽ മനപൂർവ്വമുള്ള നരഹത്യക്ക് കേസെടുക്കുമെന്നാണ് വിവരം.

പെൺകുട്ടിയുടെ കയ്യിലെ മുറിവ് ഉറുമ്പരിച്ച നിലയിലായിരുന്നു. അർധ നഗ്‌നാവസ്ഥയിലായിരുന്ന പെൺകുട്ടിയെ ചോറ്റാനിക്കര പോലീസും ബന്ധുക്കളും ചേർന്ന് തൃപ്പൂണിത്തുറ ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week