ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ കൊന്ന് റെയില്‍വെ ട്രാക്കില്‍ തള്ളി; യുവാവ് പിടിയില്‍
ന്യൂഡല്‍ഹി: സുഹൃത്തിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലാണ് അതിദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തെ തുടര്‍ന്ന് ഗുല്‍കേഷ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ ദല്‍ബിറാണ് കൊല്ലപ്പെട്ടത്. ദല്‍ബറിനെ ഇയാള്‍ കൊലപ്പെടുത്തിയത് ഭാര്യയെ വിവാഹം കഴിക്കാനാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ജൂണ്‍ 24 നും 25 നും ഇടയിലായിരുന്നു കൊലപാതകം നടന്നത്. ഗുല്‍കേഷ് വിളിച്ചതനുസരിച്ച് എത്തിയതായിരുന്നു സുഹൃത്ത് ദല്‍ബിര്‍. സൗഹൃദം നടിച്ച് ദല്‍ബിറിനെ റെയില്‍വേ പാളത്തിന് സമീപത്തേക്ക് കൂട്ടക്കൊണ്ടുപോയ ഗുല്‍കേഷ് ഇയാളെ ഇഷ്ടിക കൊണ്ട് തലക്കടിച്ച് അബോധാവസ്ഥയിലാക്കി. ശേഷം ഇയാളുടെ ശരീരം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റെയില്‍വേ ട്രാക്കില്‍ ഒരു അജ്ഞാത മൃതദേഹം കണ്ടെന്ന് പ്രതി തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.
പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി ഗുല്‍കേഷാണെന്ന് തിരിച്ചറിഞ്ഞത്. ചോദ്യം ചെയ്യലില്‍ ദല്‍ബിറിന്റെ ഭാര്യയെ വിവാഹം കഴിക്കാനാണ് താന്‍ സുഹൃത്തിനെ കൊലപ്പെടുത്തിയതെന്ന് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.