24.2 C
Kottayam
Tuesday, November 5, 2024
test1
test1

കേരളത്തില്‍ എപ്പോള്‍ വേണമെങ്കിലും ഒരു ദുരന്തം സംഭവിക്കാം! പത്തു വര്‍ഷമായി താന്‍ അതിനെ കുറിച്ച് പറയുന്നുവെന്ന് മുരളി തുമ്മാരുകുടി

Must read

2020 ലോകമെമ്പാടുമുള്ള എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും ഒരു ദുരന്തവര്‍ഷമായിരുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. കഴിഞ്ഞ വര്‍ഷം ലോകത്തുണ്ടായ പ്രധാന ദുരന്തങ്ങളുടെ പട്ടികയില്‍ അതിനാല്‍ തന്നെ കൊവിഡിനാണ് മുരളി തുമ്മാരുകുടി പ്രധാന സ്ഥാനം നല്‍കിയിരിക്കുന്നത്. 2020 ദുരന്തമായിപ്പോയ ഒരു വര്‍ഷം എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നത്.

കൊവിഡിനൊപ്പം ലോകത്ത് സംഭവിച്ച മറ്റു ദുരന്തങ്ങളെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. അതില്‍ 2020 ജൂലായ് 25 ന് മൗറീഷ്യന്‍ തീരത്തുണ്ടായ എണ്ണചോര്‍ച്ചയെ കുറിച്ച് പറയുമ്പോള്‍ കേരളവും അത്തരമൊരു അപകടമുനമ്പിലാണെന്ന് അദ്ദേഹം വിവരിക്കുന്നു. അതിനുള്ള കാരണങ്ങളെ കുറിച്ചും, മൗറീഷ്യസില്‍ സംഭവിച്ച പോലൊരു ദുരന്തമുണ്ടായാല്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2020: ദുരന്തമായിപ്പോയ ഒരു വര്‍ഷം
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എല്ലാ വര്‍ഷാവസാനവും ആ വര്‍ഷത്തില്‍ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് ഞാന്‍ ഒരു ലേഖനം എഴുതാറുണ്ട്. ലോകത്തെവിടെയും സംഭവിച്ച ദുരന്തങ്ങളില്‍ നിന്നും എന്ത് പാഠം പഠിക്കാമെന്ന് ചിന്തിക്കുന്നതിനൊപ്പം ലോകത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ 2004 ഡിസംബര്‍ 26 ലെ സുനാമിയെ ഓര്‍ക്കുക എന്നത് കൂടി അതിന്റെ ഉദ്ദേശമാണ്.

ഈ വര്‍ഷം പക്ഷെ വ്യത്യസ്തമാണ്. ഒരു വര്‍ഷത്തില്‍ കുറച്ച് ദുരന്തങ്ങള്‍ ഉണ്ടാകുകയല്ല, ഒരു വര്‍ഷം തന്നെ മൊത്തത്തില്‍ ദുരന്തമാകുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. 2019 ലാണ് കൊറോണയുടെ തുടക്കമെങ്കിലും ഇഛഢകഉ 19 എന്ന നാമകരണമുണ്ടായതും കൊറോണ അതിന്റെ രൗദ്രഭാവം പൂര്‍ണമായി കാണിച്ചതും 2020 ലാണ്. വര്‍ഷം അവസാനിക്കമ്‌ബോള്‍ എട്ട് കോടിയോളം ആളുകളെ കൊറോണ ബാധിച്ചിരിക്കുന്നു, പതിനെട്ട് ലക്ഷം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നു. എന്നിട്ടും രോഗത്തിന്റെ പ്രസരണം അവസാനിച്ചിട്ടില്ല. യൂറോപ്പിലും അമേരിക്കയിലും രോഗത്തിന്റെ രണ്ടാമത്തെ തരംഗം സംഹാരതാണ്ഡവം ആടുകയാണ്. അമേരിക്കയില്‍ 9/11 തീവ്രവാദി ആക്രമണത്തില്‍ മരിച്ചതിനേക്കാള്‍ ആളുകള്‍ ഒരു ദിവസം കൊറോണ മൂലം മരിക്കുന്ന സാഹചര്യമുണ്ടായി. യൂറോപ്പിലും മരണങ്ങളുടെ എണ്ണം അതിവേഗം കൂടി.

2020 മാര്‍ച്ച് 11 നാണ് ലോകാരോഗ്യസംഘടന കൊറോണയെ ഒരു ആഗോള മഹാമാരി (ഴഹീയമഹ ുമിറലിശര) ആയി പ്രഖ്യാപിച്ചത്. മാര്‍ച്ച് അവസാനമാകമ്‌ബോഴേക്കും ഐക്യരാഷ്ട്രസംഘടനയുടെ 193 അംഗരാജ്യങ്ങളിലും കൊറോണ എത്തി. രാജ്യങ്ങള്‍ തമ്മിലുള്ള വിമാനയാത്രകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ വന്നു. രാജ്യങ്ങള്‍ ആഭ്യന്തരമായി അടച്ചു. തൊഴിലും വിദ്യാഭ്യാസവും വലിയ തോതില്‍ തടസപ്പെട്ടു. അത്തരത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥക്കപ്പുറം ലോകത്തെയാകെ വരിഞ്ഞുമുറുക്കുന്ന ഈ തലമുറയിലെ മനുഷ്യര്‍ നേരിടുന്ന ഏറ്റവും വലിയ സാമൂഹ്യ സാമ്ബത്തിക പ്രശ്‌നമായി കൊറോണ മാറി.

ഡിസംബര്‍ അവസാനിക്കമ്‌ബോള്‍ കൊറോണക്കെതിരെ പ്രതിരോധ വാക്‌സിന്‍ ഉണ്ടായെങ്കിലും രോഗം ഇപ്പോഴും പടരുന്നു. ആയിരങ്ങള്‍ പ്രതിദിനം മരിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ തൊഴിലുകള്‍ നഷ്ടപ്പെടുന്നു. കോടിക്കണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെട്ട് തന്നെയിരിക്കുന്നു.
ഈ വര്‍ഷം മുഴുവന്‍ കൊറോണ നിറഞ്ഞു നിന്നപ്പോളും ദുരന്തങ്ങള്‍ക്ക് അവധിയൊന്നുമുണ്ടായില്ല. ലോകത്ത് വലുതും ചെറുതുമായ ദുരന്തങ്ങള്‍ പലതുണ്ടായി. അതില്‍ ചിലതില്‍ നിന്ന് കേരളത്തിനും പാഠങ്ങള്‍ പഠിക്കാനുള്ളതിനാല്‍ അവ പറയാം.

മൗറീഷ്യസിലെ എണ്ണച്ചോര്‍ച്ച: 2020 ജൂലൈ 25 ന് എം വി വകാഷിയോ എന്ന കപ്പല്‍ മൗറീഷ്യന്‍ തീരത്തെ കോറല്‍ റീഫുകളില്‍ ഇടിച്ചു കയറിയതാണ് ഈ വര്‍ഷത്തെ കൊറോണക്കപ്പുറമുള്ള ഏറ്റവും ആദ്യത്തെ ദുരന്തം. അത് കഴിഞ്ഞുള്ള ദിവസങ്ങളില്‍ കപ്പലിലെ ഇന്ധന എണ്ണയുടെ ചോര്‍ച്ചയാല്‍ കടലിലും കരയിലും എണ്ണ പടര്‍ന്നു. കപ്പല്‍ രണ്ടായി പിളര്‍ന്ന് കപ്പലിന്റെ മുകള്‍ഭാഗം കടലില്‍ ഉപേക്ഷിക്കേണ്ടി വന്നു.
ടൂറിസവും മത്സ്യബന്ധനവും ഏറെ ആശ്രയിക്കുന്ന രാജ്യമാണ് മൗറീഷ്യസ്. കൊറോണ തന്നെ ടൂറിസത്തെ നാമാവശേഷമാക്കിയിരുന്ന കാലം. ടൂറിസത്തിന് അടിസ്ഥാനമായ ലഗൂണുകളില്‍ ബീച്ചുകളില്‍ പവിഴപ്പുറ്റുകളില്‍ എല്ലാം എണ്ണ പടരുന്നത് ടൂറിസ്റ്റ് ആകര്‍ഷണം തടയും. കൂട്ടത്തില്‍ നാട്ടുകാരുടെ ജീവനോപാധിയായ മത്സ്യബന്ധനവും തടസപ്പെട്ടത് രാജ്യത്തിന് പാരിസ്ഥിതികമായ മാത്രമല്ല, സാമ്ബത്തികവും സാമൂഹ്യവുമായ വലിയ നഷ്ടങ്ങളും പ്രശ്‌നങ്ങളുമുണ്ടാക്കി. കൊറോണക്കാലമായതിനാല്‍ അന്താരാഷ്ട്രമായുള്ള രക്ഷാസംഘങ്ങള്‍ക്ക് എത്താന്‍ പറ്റാതെ വന്നതും പ്രശ്‌നമായി.

കേരളത്തിന്റെ തീരക്കടലില്‍ എപ്പോള്‍ വേണമെങ്കിലും ഒരു ഓയില്‍ സ്പില്‍ ഉണ്ടാകാമെന്ന് ഞാന്‍ പത്തു വര്‍ഷമായി പറയുന്നു. കൊച്ചിയിലെ തുറമുഖം, കൊച്ചിന്‍ റിഫൈനറിയിലേക്ക് എണ്ണ കയറ്റി വരുന്ന വമ്ബന്‍ എണ്ണക്കപ്പലുകളുടെ സാമീപ്യം, ചെറുകിട തുറമുഖങ്ങളില്‍ എത്തുന്ന കപ്പലുകളിലെ ഇന്ധന എണ്ണ, അറബിക്കടലിലൂടെ ഗള്‍ഫില്‍ നിന്നും ജപ്പാന്‍ ഉള്‍പ്പെടെ കിഴക്കേ ഏഷ്യയിലേക്ക് പോകുന്ന കൂറ്റന്‍ കപ്പലുകളുടെ നിര ഇവയൊക്കെ കേരളത്തിലെ തീരക്കടലിനെയും കടല്‍ത്തീരത്തേയും ഒരു ഓയില്‍ സ്പില്ലിന് സാധ്യതയുള്ളതാക്കുന്നു.

ഒരു ഓയില്‍ സ്പില്‍ ഉണ്ടായാല്‍ അത് കേരളത്തിലെ തീരദേശ മല്‍സ്യബന്ധന ഉപകരണങ്ങളെയും ബാധിക്കും. ടൂറിസം മാസങ്ങളോളം തടസപ്പെടും. കേരളത്തില്‍ നിന്നും വിദേശത്തേക്ക് കയറ്റിയയക്കുന്ന മല്‍സ്യ കമ്‌ബോളങ്ങള്‍ നഷ്ടപ്പെടും.

ഇത്തരം ഒരു സാഹചര്യത്തില്‍ പല തലത്തില്‍ നാം തയ്യാറെടക്കേണ്ടതുണ്ട്. തീരക്കടലില്‍ ഓയില്‍ സ്പില്‍ കൈകാര്യം ചെയ്യേണ്ടത് ഇന്ത്യയുടെ കോസ്റ്റ് ഗാര്‍ഡ് ആണ്. അതിന് അവര്‍ക്ക് നാഷണല്‍ സ്പില്‍ ഡിസാസ്റ്റര്‍ കണ്ടിജെന്‍സി പ്ലാനുണ്ട്. റിഫൈനറിയുടെയും തുറമുഖങ്ങളുടെയും കൈയില്‍ അവരുടെ സംവിധാനവും കാണണം. മലിനീകരണ നിയന്ത്രണ ബോര്‍ഡും കേരള ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിക്കും അവരടേതായ പദ്ധതികളും ഉണ്ടെന്ന് വേണം കരുതാന്‍.

മൂന്ന് തരത്തിലാണ് ഒരു ഓയില്‍ സ്പില്‍ സാഹചര്യത്തില്‍ കേരളം കഷ്ടപ്പെടാന്‍ പോകുന്നത്. ഒന്നാമതായി ഒരു വലിയ ഓയില്‍ സ്പില്‍ കൈകാര്യം ചെയ്യണമെങ്കില്‍ പല രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക സഹായം കേരളത്തിന് വേണ്ടിവരും. സിംഗപ്പൂരിലും ബഹ്റൈനിലും സതാംപ്ടണിലുമൊക്കെ ഓയില്‍ സ്പില്‍ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളുടെ ശേഖരമുണ്ട്. ഇവരുമായി മുന്‍കൂര്‍ ധാരണ ഉണ്ടാക്കണം. ഇവരുടെ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളുമായി വിമാനത്താവളത്തില്‍ എത്തമ്‌ബോള്‍ കസ്റ്റംസ് കടമ്ബകളില്‍ സമയനഷ്ടമുണ്ടാകാതെ ഉടന്‍ തീരപ്രദേശത്ത് എത്താനുള്ള സംവിധാനം വേണം.

രണ്ടമതായി ഓയില്‍ സ്പില്‍ ഉണ്ടാകുന്ന സമയത്ത് വള്ളവും വലയുമെല്ലാം അഴുക്കാകാതെ എങ്ങനെ സുരക്ഷിതമാക്കാം എന്നതില്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ക്ക് മുന്‍കൂര്‍ പരിശീലനം നല്‍കണം. ഓയില്‍ സ്പില്‍ സാഹചര്യത്തില്‍ മല്‍സ്യബന്ധനം അസാധ്യമായതിനാല്‍ തൊഴില്‍ ഇല്ലാതാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് തീരദേശത്തെ ഓയില്‍ സ്പില്‍ ആഘാതം നിയന്ത്രിക്കുന്ന ജോലിയില്‍ ഭാഗഭാക്കാകാന്‍ മുന്‍കൂര്‍ പരിശീലനം നല്‍കണം.

മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ കാര്യം ഓയില്‍ സ്പില്‍ നിയന്ത്രണത്തിന് ആയിരക്കണക്കിന് കോടി രൂപ വേണം എന്നതാണ്. ചിലവാകുന്ന മുഴുവന്‍ തുകയും നഷ്ടപരിഹാരവും ഉള്‍പ്പെടെ പണം എത്ര തന്നെ ആയാലും അത് കിട്ടാനുള്ള സംവിധാനങ്ങള്‍ അന്താരാഷ്ട്ര തലത്തിലുണ്ട്. അലാസ്‌ക്കയിലും ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലും ഉണ്ടായ ഓയില്‍ സ്പില്ലുകളുടെ നഷ്ട പരിഹാരത്തുക ഒരു ലക്ഷം കോടിയിലും അധികമാണ്. എന്നാല്‍ ഈവിധത്തില്‍ നഷ്ടപരിഹാരം കിട്ടണമെങ്കില്‍ എന്ത് നഷ്ടമുണ്ടായി എന്ന് കൃത്യമായി കാണിക്കാനുള്ള സംവിധാനം നമുക്ക് ഉണ്ടാകണം. ഭാവിയില്‍ കേരളത്തിലുണ്ടാകാനിടയുള്ള ഓയില്‍ സ്പില്ലിനെ പ്രതിരോധിക്കാന്‍ ഇത്രയും കാര്യങ്ങള്‍ നമ്മള്‍ ഇന്നേ ചെയ്തുവെക്കണം.

ബെയ്‌റൂട്ടിലെ സ്ഫോടനം: 2020 ആഗസ്റ്റ് 4 ന് ബെയ്‌റൂട്ട് തുറമുഖത്ത് ഒരു വലിയ പൊട്ടിത്തെറിയുണ്ടായി. തുറമുഖത്തെ വെയര്‍ഹൗസില്‍ ശേഖരിച്ചിരുന്ന 3000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. എങ്ങനെയാണ് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് എന്നതിന് ഇന്നും ഉത്തരമില്ല. സ്ഫോടനത്തില്‍ ഇരുനൂറിലധികം പേര്‍ മരിച്ചു. 6500 പേര്‍ക്ക് പരിക്കേറ്റു.മൂന്നു ലക്ഷം ആളുകളുടെ വീടുകള്‍ താമസയോഗ്യമല്ലാതായി. ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം കണക്കാക്കിയത്.

തുറമുഖങ്ങള്‍ നമുക്കുമുണ്ട്. അതിനോട് ചേര്‍ന്ന് സംഭരണ ശാലകളും. തുറമുഖമല്ലാത്ത ഫാക്ടറികളും മറ്റ് സംഭരണശാലകളും അവയില്‍ പലയിടത്തും അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളുമുണ്ട്. ബെയ്‌റൂട്ട് സ്ഫോടനത്തിന്റെ സാഹചര്യത്തില്‍ എന്ത് പാഠങ്ങളാണ് നമുക്ക് പഠിക്കാനാകുന്നത് എന്നതിലേക്ക് തുറമുഖങ്ങളുടെയും രാസ വ്യവസായ സ്ഥാപനങ്ങളുടെയും ഒരു സമ്മേളനം എങ്കിലും നമ്മള്‍ വിളിക്കണം. അപകടമുണ്ടാകാനുള്ള സാധ്യതയണ്ടോ, ഉണ്ടെങ്കില്‍ എന്ത് തരം പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത് എന്നെല്ലാം വിലയിരത്തേണ്ടതാണ്.

അറ്റ്‌ലാന്റിക് ചുഴലിക്കാറ്റുകള്‍: എല്ലാ വര്‍ഷവും ലോകത്ത് ചുഴലിക്കാറ്റുണ്ടാകാറുണ്ട്. ശാന്തസമുദ്രത്തിലും അറ്റ്‌ലാന്റിക്കിലും ഇന്ത്യന്‍ സമുദ്രത്തിലെ ചില ചുഴലിക്കാറ്റിന്റെ സീസണുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ ദക്ഷിണ ശാന്ത സമുദ്രത്തിലെ ഹറിക്കോണ്‍ സീസണാണ്. മേയ് മുതല്‍ ്ര്രെസപംബര്‍ വരെ കിഴക്കേ ശാന്തസമുദ്രത്തില്‍ സീസണായി. ഒക്ടോബറിലും നവംബറിലുമാണ് പടിഞ്ഞാറേ ശാന്തസമുദ്രത്തില്‍ ഹറിക്കോണ്‍ സീസണ്‍.

ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അറ്റ്‌ലാന്റിക്കില്‍ ചുഴലിക്കാറ്റിന്റെ കാലം. ഈ വര്‍ഷം ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും സക്രിയമായ ചുഴലിക്കാറ്റിന്റെ കാലമായിരുന്നു അത്. കാറ്റഗറി അഞ്ചിലേക്ക് വളര്‍ന്ന ലോട്ട ചുഴലിക്കാറ്റ് ഉള്‍പ്പെടെ പതിമൂന്ന് ചുഴലിക്കാറ്റുകളുണ്ടായി. ഒന്നിന് പുറകെ ഒന്നായി രണ്ട് കാറ്റഗറി 4 ചുഴലിക്കാറ്റുകള്‍ ആഞ്ഞടിച്ച ഹോണ്ടുറാസിലാണ് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ഈ ചുഴലിക്കാറ്റിന്റെ കാലത്ത് അറ്റലാന്റിക് തീരത്ത് മൂന്ന് ലക്ഷം കോടി രൂപയുടെ മൊത്തം നാശനഷ്ടമുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. വലിയ ആള്‍നാശം ഉണ്ടാക്കുന്ന കാറ്റഗറി 5 ചുഴലിക്കാറ്റുകള്‍ (കാറ്റിന് വേഗത മണിക്കൂറില്‍ 250 കിലോമീറ്ററിന് മുകളില്‍) ഉണ്ടായിട്ടില്ലാത്ത വര്‍ഷം കൂടി ആണെന്നോര്‍ക്കണം.

കാലാവസ്ഥ വ്യതിയാനം ചുഴലിക്കാറ്റുകളുടെ എണ്ണവും ശക്തിയും കൂട്ടുമെന്ന് പ്രവചിക്കപ്പെട്ടിരുന്നതാണ്. വര്‍ഷാവര്‍ഷം ഇത് തെളിയിക്കപ്പെടുകയാണ്. ഓഖിക്ക് ശേഷം കേരളതീരത്തും ചുഴലിയുടെ ലക്ഷണങ്ങള്‍ കൂടിവരുന്നുണ്ട്. ഇത്തവണ ബുറെവി ചുഴലിക്കാറ്റ് പ്രവചിച്ചത്ര ശക്തി പ്രാപിച്ചില്ല എന്നത് ആശ്വാസകരമാണെങ്കിലും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ നമ്മള്‍ പ്രതീക്ഷിക്കണം. നമ്മുടെ സ്ഥലവിനിയോഗ നിയമങ്ങള്‍, തീരദേശ നിര്‍മ്മാണങ്ങള്‍, ചുഴലിക്കാറ്റിനെ പറ്റി പൊതുജനങ്ങള്‍ക്കുള്ള അവബോധം ഇതൊക്കെ മാറിയേ തീരൂ.

2020 അവസാനിക്കുന്നത് സമ്മിശ്രമായ വര്‍ത്തകളോടെയാണ്. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്നുള്ള ശുഭവാര്‍ത്ത ഒരുവശത്ത്, കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടുപിടിച്ചെന്ന അശുഭ വാര്‍ത്ത മറുവശത്ത്. ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസിനെതിരെയും ഇതേ വാക്‌സിന്‍ ഫലപ്രദമാണോ, ഒരിക്കല്‍ കൊറോണ ബാധിച്ചവര്‍ക്ക് വീണ്ടും ഉണ്ടാകാനുള്ള സാധ്യതയണ്ടോ എന്നീ കാര്യങ്ങളില്‍ ഇനിയും വേണ്ടത്ര വ്യക്തതയില്ലെങ്കിലും പൊതുവെ പറഞ്ഞാല്‍ 2021 ല്‍ കോവിഡ് രോഗത്തിന് മുകളില്‍ ശാസ്ത്രവും സമൂഹവും മേല്‍ക്കൈ നേടുമെന്ന പ്രതീക്ഷയോടെ തന്നെയാണ് 2020 അവസാനിക്കുന്നത്.
സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലം തകർന്നു, ഒരാൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാ​ഗമായ പാലമാണ് തകർന്നത്. ​അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ് പോലീസും ഫയർഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.അപകടം...

ശബരിമല സീസണ്‍: ഇത്തവണ ഊണിന് 72 രൂപ നല്‍കണം,കഞ്ഞിയ്ക്ക് 35; കോട്ടയത്തെ ഭക്ഷണനിരക്ക് ഇങ്ങനെ

കോട്ടയം: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് മണ്ഡല മകരളവിളക്ക് കാലത്തേക്കു മാത്രമായി തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങളുടെ വില നിർണയിച്ചു ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. ഒക്‌ടോബർ 25ന്...

പരീക്ഷയെഴുതി സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറപകടം; സൗദിയിൽ സ്കൂൾ വിദ്യാർഥി മരിച്ചു

റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ കാറപകടത്തിൽ സൗദി സ്കൂൾ വിദ്യാർഥി മരിച്ചു. അല്‍സാമിര്‍ ഡിസ്ട്രിക്റ്റില്‍ അല്‍ഹുസൈന്‍ അല്‍സഹ്‌വാജി സ്ട്രീറ്റിലെ യൂടേണിന് സമീപമാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചത്.ഫൈനൽ സെമസ്റ്റർ...

കളിച്ചുകൊണ്ടിരിക്കെ സ്കൂളിന്‍റെ ഇരുമ്പ് ഗേറ്റ് തകർന്നു ദേഹത്ത് വീണു, 6 വയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ  ഇരുമ്പ് ഗേറ്റ് തകർന്ന് ദേഹത്ത് വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. ഹയത്‌നഗർ ജില്ലാ പരിഷത്ത് സ്‌കൂളിലാണ് വിദ്യാർത്ഥിയുടെ ജീവനെടുത്ത ദാരുണ സംഭവമുണ്ടായത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ അജയ് ആണ്...

തലസ്ഥാനത്തടക്കം അതിശക്ത മഴയ്ക്ക് സാധ്യത,മുന്നറിയിപ്പ് പുതുക്കി; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ കാലാവസ്ഥ അറിയിപ്പ് പുതുക്കി. 6 മണിയോടെ പുറത്തിറക്കിയ പുതിയ അറിയിപ്പ് പ്രകാരം തലസ്ഥാനമടക്കം 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പ്രകാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.