25.2 C
Kottayam
Tuesday, June 16, 2026

കൊല്ലപ്പെട്ട എയർ ഹോസ്റ്റസിന്റെ ശരീരം കണ്ടെത്തിയത് അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിൽ

Must read

മുംബൈ: എയർ ഹോസ്റ്റസ് ട്രെയ്നിയായ യുവതിയെ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം കണ്ടെത്തിയത് രക്തത്തിൽ കുളിച്ച് അർധനഗ്നയായ നിലയിൽ. കഴുത്തിൽ വലിയ രണ്ട് മുറിവുകളും ഏറ്റിരുന്നു. ഞായറാഴ്ച രാത്രിയാണ് എയർ ഹോസ്റ്റസ് ട്രെയ്നിയായ ഛത്തീസ്ഗഡ് സ്വദേശിയായ രുപാൽ ഓഗ്രെ എന്ന 24 വയസ്സുകാരി കൊല്ലപ്പെട്ടത്. കേസിൽ അപ്പാർട്മെന്റിലെ ഹൗസ് കീപ്പിങ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

കെട്ടിടത്തിൽ ഒരു വർഷമായി ഹൗസിങ് കീപ്പിങ് ജോലി ചെയ്തിരുന്ന വിക്രം അത്‌വാളാണ് (40) പിടിയിലായത്. കയർത്തു സംസാരിച്ചതിന്റെ പ്രതികാരമായി ഞായറാഴ്ച രാത്രി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വേസ്റ്റ് എടുക്കാനെന്ന വ്യാജേന മുറിയിൽ കയറിയശേഷം കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു.

രുപാൽ തടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവതിയെ വധിച്ചശേഷം വാതിൽ പൂട്ടി വിക്രം സ്വന്തം സ്ഥലമായ പൊവെയിലേക്കു പോയി. വീട്ടിലെത്തി രക്തം പറ്റിയ വസ്ത്രം വൃത്തിയാക്കുന്നതു ഭാര്യ കണ്ടു. ഇതേപ്പറ്റി ചോദിച്ചെങ്കിലും അവ്യക്തമായ മറുപടിയാണ് ഇയാൾ നൽകിയത്.  

‌യുവതിയെ അന്വേഷിച്ച് വന്നവർ ബെല്ലടിച്ചിട്ടും വാതിൽ തുറക്കാതെ വന്നതോടെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചാണ് രുപാൽ താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറന്നത്. അർധനഗ്നയായി രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ശരീരം. കഴുത്തിൽ വലിയ രണ്ട് മുറിവുകളും കണ്ടെത്തി. ‌

- Advertisement -

അന്ധേരി മരോളിലെ കൃഷൻലാൽ മാർവ മാർഗിലെ എൻജി കോംപ്ലക്സിലാണ് യുവതി കൊല്ലപ്പെട്ടത്. എയർ ഇന്ത്യയിലെ ട്രെയ്നിങ്ങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് രുപാൽ മുംബൈയിലെത്തിയത്. സഹോദരിയും സുഹൃത്തും താമസിച്ചിരുന്ന വീട്ടിൽ അവർക്കൊപ്പം തങ്ങുകയായിരുന്നു.

- Advertisement -

ഇരുവരും നാട്ടിലേക്കു പോയപ്പോഴാണ് കൊലപാതകം. രുപാലിനെ ഫോണിൽ വിളിച്ചിട്ടു കിട്ടാതെ വന്നതിനെത്തുടർന്ന് ബന്ധുക്കളെത്തി ഫ്ലാറ്റ് തുറന്നുനോക്കിയപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

ഒടുവിൽ എ.പദ്മകുമാറിനെതിരെ സിപിഎമ്മിന്റെ നടപടി; പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: തിരുവതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ എ. പദ്മകുമാറിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. എത്ര കാലത്തേക്കാണ് സസ്‌പെൻഷൻ വ്യക്തമാക്കിയിട്ടില്ല. എസ്‌ഐടി കുറ്റപത്രം വന്നതിന്...

കെ.ബി. ഗണേഷ് കുമാറിനെതിരായ അഴിമതി ആരോപണങ്ങൾ: വിശദീകരണവുമായി മന്ത്രി

തിരുവനന്തപുരം: ജിഎസ്ടിയിൽ ഉണ്ടായ മാറ്റമാണ് വ്യത്യസ്ത വിലയിൽ കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ ഇടയാക്കിയതെന്ന്‌ മുൻ ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി. ഗണേഷ് കുമാർ. പരിവാഹൻ സൈറ്റിൽ വില വ്യത്യാസം ഉണ്ടെങ്കിൽ അവരോട് ചോദിക്കണമെന്നും...

തമിഴ്‌നാട്ടിൽ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു; ബീഹാർ സ്വദേശി അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്നുവായസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി. തിരുവള്ളൂർ ജില്ലയിലെ ഗമ്മിഡിപ്പൂണ്ടി സിപ്‌കോട്ട് വ്യവസായിക മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ഉപദ്രവിച്ചുകൊന്ന ബീഹാർ സ്വദേശിയായ പത്തൊൻപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബീഹാർ...

Popular this week