30.6 C
Kottayam
Tuesday, May 7, 2024

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്രം ഏറ്റെടുക്കാന്‍ സാധ്യത

Must read

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിയന്ത്രണം കേന്ദ്ര ജലക്കമ്മിഷന്‍ ഏറ്റെടുത്തേക്കാന്‍ സാധ്യത. പെരുമഴ, വെള്ളപ്പൊക്കം തുടങ്ങി പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോള്‍ അന്തര്‍സംസ്ഥാന അണക്കെട്ടുകളുടെ പ്രവര്‍ത്തനം ഏറ്റെടുക്കാനാണ് ജലക്കമ്മീഷന്റെ തീരുമാനം. ഇക്കാര്യത്തില്‍ അഭിപ്രായമാരാഞ്ഞ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. പ്രളയകാലത്ത് അണക്കെട്ടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഇരുസംസ്ഥാനങ്ങളിലെയും സ്ഥിതി മനസ്സിലാക്കി പക്ഷഭേദമില്ലാതെ നടപടി സ്വീകരിക്കാന്‍ കമ്മീഷന് കഴിയും.

മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന് കേരളത്തിന് അധികാരമില്ല. പ്രളയ സമയത്ത് ജലനിരപ്പ് 140 അടിയായപ്പോഴാണ് തമിഴ്നാട് 13 സ്പില്‍വേകള്‍ വഴി മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിലേക്ക് ഒഴുക്കിയത്. ഇത് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയത്തിനിടയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week