KeralaNews

പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം ഷോക്കിങ്,മഞ്ചേശ്വരത്തെ ഫലത്തില്‍ ആശങ്കയുണ്ടെന്ന്‌ മുല്ലപ്പള്ളി

കോഴിക്കോട്: പോളിംഗ് കഴിഞ്ഞപ്പോള്‍ മഞ്ചേശ്വരത്തെ ഫലത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബി ജെ പിക്ക് ജയിക്കാന്‍ സി പി എം അവസരം ഒരുക്കി. പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തി സൃഷ്ടിക്കുന്നു. മഞ്ചേശ്വരത്ത് ബി ജെ പി ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം കേരളത്തിൽ പോളിംഗ് കഴിഞ്ഞപ്പോള്‍ യു ഡി എഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. താന്‍ നേരത്തെ പറഞ്ഞ നൂറ് സീറ്റിന് അടുത്ത് എത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ ജയം ഉറപ്പിച്ചിരുന്നു. സുരേന്ദ്രന്‍ 2000 വോട്ടിന് ജയിക്കുമെന്ന് അമിത് ഷാ ആവിഷ്കരിച്ച ശക്തികേന്ദ്രയുടെ വിലയിരുത്തല്‍.

ബൂത്തുതലത്തില്‍ നിന്നുള്ള ശക്തികേന്ദ്ര പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച യോഗത്തില്‍ വിജയം ഉറപ്പ് നല്‍കിയത്. വോട്ടെടുപ്പിന് തൊട്ടുമുമ്ബായിരുന്നു വിലയിരുത്തല്‍.

അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ബി.ജെ.പി കേന്ദ്രങ്ങളില്‍ രാവിലെ മുതലുണ്ടായ കനത്ത പോളിംഗും ഈ സൂചനയാണ് നല്‍കുന്നത്. സി.പി.എം ഇത്തവണ യു.ഡി.എഫിന് വോട്ടുമറിക്കില്ലെന്നതാണ് വിജയസാദ്ധ്യതയ്ക്ക് പിന്നിലുള്ള പ്രധാന കാരണമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button