24.9 C
Kottayam
Monday, June 8, 2026

മുല്ലപ്പെരിയാർ: ആശങ്കപ്പെടരുതെന്ന് പറയുന്നതിൽ അർത്ഥമില്ല, കേന്ദ്ര സർക്കാർ ഇടപെടണം: ഇടുക്കി രൂപത

Must read

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്. ജനങ്ങളോട് ആശങ്കപ്പെടരുതെന്നും ആശങ്ക പ്രചരിപ്പിക്കരുതെന്നും പറയുന്നതിൽ അർത്ഥമില്ല. ആശങ്കകൾ പരിഹരിക്കേണ്ടത് ഭരണകൂടമാണ്. ഇടുക്കിയിൽ നിന്നും ജയിച്ച് പോയ ജനപ്രതിനിധികൾ ജനങ്ങളുടെ ആകുലത തിരിച്ചറിഞ്ഞ് ഉത്തരവാദിത്ത ബോധത്തോടെ പ്രവർത്തിക്കണം.

കേരളത്തിൽ മാറി മാറി വന്ന സർക്കാരുകൾ മുല്ലപ്പെരിയാർ വിഷയത്തിൽ ദുർബല ശക്തിയായി മാറി. തമിഴ്നാട് മറ്റെവിടെയെങ്കിലും നിന്ന് വെള്ളം എത്തിക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കണം. കേന്ദ്ര സർക്കാർ ഉത്തരവാദിത്തോടെ വിഷയത്തിന്റെ ഗൗരവം മനസിലാക്കി അടിയന്തര പരിഹാരം ഉണ്ടാക്കണമെന്നും പുതിയ അണക്കെട്ട് നിർമ്മിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുല്ലപ്പെരിയാർ ഡാം ഭീതി പടർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹൃദയത്തിൽ ഇടി മുഴക്കം പോലെ ആണ് ഡാം നിൽക്കുന്നത്. കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാൻ കഴിയില്ലെന്നും ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്നും അദ്ദേഹം ചോദിച്ചു.

മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപ്പെട്ട്  ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ഉപവാവും സർവമത പ്രാർഥനയും കട്ടപ്പന ചപ്പാത്തിൽ സ്വാതന്ത്രദിനത്തില്‍ നടന്നിരുന്നു. മുല്ലപ്പെരിയാര്‍ ഡാം വിഷയത്തിൽ ആളുകളെ തെരുവിൽ ഇറക്കിയുള്ള പരസ്യ പ്രതിഷേധത്തിന് ആലോചനയില്ലെന്ന് മുൾപ്പെരിയാർ സമര സമിതി അറിയിച്ചു.

- Advertisement -

സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തു. സമരസമിതിക്കൊപ്പം മതസാമുദായിക സംഘടനകളുടെ പ്രതിനിധികളും പിന്തുണയുമായി സമരത്തില്‍ പങ്കെടുത്തു. മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് കേരളത്തിന്‍റെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

- Advertisement -

ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങൾ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 

മുല്ലപ്പെരിയാർ വിഷയത്തിൽ സമരവേലിയയേറ്റങ്ങൾ കണ്ട ചപ്പാത്തിലാണ് പ്രദേശിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചത്. ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും തീരദേശവാസികളുടെ ആശങ്കയ്ക്ക് അവസാനമില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. എത്രയോകാലങ്ങളായി ആശങ്കയുടെ തീ തിന്നാണ് ജീവിക്കുന്നത്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യം നടപ്പാക്കണം. എന്നാൽ പൊതുജനങ്ങളെ തെരുവിലിറക്കിയുളള പരസ്യപ്രതിഷേധത്തിന് ഇനി പ്രസ്ക്തിയില്ലാത്തതിനാലാണ് അത്തരം സമരപരിപാടികൾ ഉപേക്ഷിക്കുന്നതെന്ന് മുല്ലപ്പെരിയാർ സമര സമിതി പറഞ്ഞു. മുല്ലപ്പെരിയാർ കേസുകൾ സുപ്രീംകോടതി ഈ മാസം പരിഗണിക്കാനിരിക്കെയാണ് പുതിയ ഡാം എന്ന ആവശ്യം ശക്തമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week