തൊടുപുഴ (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ (ജൂൺ 28, ശനിയാഴ്ച) തുറക്കാന്‍ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ സമീപത്ത് താമസിക്കുന്ന 883 കുടുംബങ്ങളിലെ 3220 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ വിഘ്‌നേശ്വരി ഉത്തരവിട്ടു.
വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് മുന്‍പായി ആളുകളെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതേസമയം ഇത്രയും ആളുകള്‍ സ്വന്തം വീടുകളില്‍നിന്ന് മാറാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കാരണം അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതേയുള്ളൂ.
മുന്‍പ് 2023-ല്‍ രാത്രികാലങ്ങളിൽ തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ അണക്കെട്ടില്‍നിന്ന് വെള്ളം തുറന്നുവിട്ടിരുന്നു. ഇത് പെരിയാറില്‍ ജലനിരപ്പുയരുകയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തിരുന്നു.
*മ
ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.പകൽ സമയത്ത് മാത്രമേ ഡാം തുറക്കാവൂ എന്ന് കലക്ടർ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. മാറ്റി താമസിക്കുന്നവർക്കായി 20ലധികം ക്യാമ്പുകൾ സജ്ജമാക്കി. ജലനിരപ്പ് ഉയർന്നതോടെ ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് ജാഗ്രതാ നിർദേശംനൽകിയിരുന്നു.
ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ ഇരുപത്തിയെട്ടാം തീയതി ഡാം തുറക്കും എന്നാണ് തമിഴ്‌നാട് ജലവിഭവവകുപ്പ് അറിയിക്കുന്നത്. അവസാന റിപ്പോർട്ട്അനുസരിച്ച് ഡാമിലെ ജലനിരപ്പ് 134. 60 അടിയാണ്. ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.2022 ആ


