EntertainmentKeralaNews

മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്.. എന്ന് പറഞ്ഞായിരുന്നു തലക്കെട്ട്‌; അഭിമുഖങ്ങള്‍ നല്‍കാത്തതിനെ കുറിച്ച് മുകേഷ്

കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച അദ്ദേഹം അച്ഛന്റെയും അമ്മയുടെയും പാത പിന്തുടര്‍ന്നാണ് അഭിനയത്തിലേക്ക് എത്തിയത്. സഹനടനായും നായകനായുമെല്ലാം മുകേഷ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. ഒപ്പം മിനിസ്‌ക്രീനിലും രാഷ്ട്രീയത്തിലുമെല്ലാം അദ്ദേഹം സജീവമാണ്.

അതുപോലെ ഇടയ്ക്ക് വെച്ച് മുകേഷിന്റെ വ്യക്തി ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജന്‍ വിവാഹിതനായത്. താരങ്ങളെല്ലാം അണി നിരന്ന വിവാഹത്തില്‍ നടന്‍ മുകേഷും പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ മുകേഷിന്റെ കിളി പോയി നില്‍ക്കുകയാണോ അതോ അടിച്ച് പൂസായി നില്‍ക്കുകയാണോ, നാക്ക് കുഴയുന്നുണ്ടല്ലോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നത്.

മാത്രമല്ല, ചില യൂട്യൂബ് ചാനലുകള്‍ മുകേഷ് അടിച്ച് പൂസായി നില്‍ക്കുന്നുവെന്ന തരത്തിലും വീഡിയോ കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. നട്ടാല്‍ കുരുക്കാത്ത ചില കഥകളാണ് പലരും പടച്ചു വിടുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്തുകൊണ്ട് അഭിമുഖങ്ങള്‍ കൊടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മുകേഷ്. ഞാന്‍ തന്നെ ആലോചിക്കാറുണ്ട് എനിക്ക് ഇതിന്റെ ആവശ്യം ഉണ്ടോ എന്ന്. ഞാന്‍ എന്തിനു പോയി വെറുതെ തല വച്ച് കൊടുക്കുന്നു എന്ന് ചിന്തിക്കാറുണ്ട്. മണിയന്‍പിള്ള രാജുവിന്റെ മകന്റെ വിവാഹത്തിന് പങ്കെടുക്കാന്‍ പോയി. തിരുവനന്തപുറത്തു വെച്ചാണ് അത് നടക്കുന്നത്. അവിടെ പോയി ഭക്ഷണം കഴിച്ചു ഞാന്‍ തിരികെ ഇറങ്ങിയപ്പോള്‍ പഴയ നടി കാര്‍ത്തിക അവിടെ നിക്കുന്നു. ഞാന്‍ അവരെ വിഷ് ചെയ്തുവെന്നും മുകേഷ് പറയുന്നു.

ഞാന്‍ കാര്‍ത്തികയോട് പറഞ്ഞു, അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ, സൂക്ഷിക്കണം കേട്ടോ, എല്ലാം കറക്ട് ആയി പറയണം എന്നും ഞാന്‍പറഞ്ഞിരുന്നു. ഇത് ഞാന്‍ പറയുന്നത് കേട്ടപ്പോള്‍ മീഡിയക്കാര്‍ എന്റെ അടുത്തേക്ക് വന്നു, അതുകണ്ടോണ്ട് ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നല്ല ഫുഡ്, ഞാന്‍ കഴിച്ചിട്ട് വരുവാ, അത്രെമേ ഉള്ളൂ എന്നും പറഞ്ഞു കാറില്‍ കയറി.

ഈ സംഭവം എന്നാല്‍ അധികം വൈകാതെ സോഷ്യല്‍ മീഡിയയില്‍ ,മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്. എന്ന ടൈറ്റിലില്‍ ആണ് ആ ക്ലിപ്പ് പുറത്തുപോയത്. എന്താണ് നമ്മള്‍ കരുതേണ്ടത്. നമ്മള്‍ തകര്‍ന്നു പോവുകയാണ്. അതെന്താണ് ബാറില്‍ വച്ചാണോ അപ്പോള്‍ വിവാഹം നടക്കുന്നത് എന്നും മുകേഷ് പറഞ്ഞു.

മുകേഷിന്റെ രണ്ടാം വിവാഹവും വിവാഹമോചനത്തിലേയ്ക്ക് എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകളും വീഡിയോകളുമെല്ലാം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് പ്രചരിക്കാന്‍ തുടങ്ങിയത്. നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്. പ്രശസ്ത നടി സരിതയുമായുള്ള നീണ്ട 23 വര്‍ഷങ്ങളുടെ ദാമ്പത്യം അവസാനിപ്പിച്ചതിന് ശേഷം ആണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മുകേഷ് നര്‍ത്തകി ദേവികയെ തന്റെ ജീവിതസഖിയാക്കുന്നത്.

2013ലായിരുന്നു മുകേഷും ദേവികയും തമ്മില്‍ ഉള്ള വിവാഹം. ഒരുപാട് എതിര്‍പ്പുകള്‍ക്ക് ശേഷം ആയിരുന്നു ഇവര്‍ ഒന്നിച്ചതെങ്കിലും ആ ബന്ധവും വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. വിവാഹമോചന വാര്‍ത്തകള്‍ പുറത്തു വരുന്നതിനു മുമ്പ് തന്നെ കുറച്ചു കാലങ്ങളായി ഇവര്‍ അകന്നാണ് കഴിഞ്ഞിരുന്നത്.

ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസും ദേവികയ്ക്ക് 36 വയസുമായിരുന്നു. 17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പുകളും അവഗണിച്ചായിരുന്നു ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് അക്കാദമി അംഗമായ ദേവികയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയവും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അങ്ങനെ 2014 ഒക്ടോബര്‍ 24ന് ഇരുവരും വിവാഹിതരാകുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker