ബലാത്സംഗക്കേസില്‍ മുകേഷ് അറസ്റ്റില്‍

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻ‌കൂർ ജാമ്യം നൽകിയിരുന്നു.

എറണാകുളം സ്വദേശിനിയുടെ ആരോപണത്തില്‍ മരട് പോലീസ് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുത്തതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി മുകേഷ് കോടതിയെ സമീപിച്ചത്. ഐപിസി 376 (1) ബലാത്സംഗം , ഐപിസി 354 സ്ത്രീകള്‍ക്കെതിരായ അതിക്രമം , ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

ഇതിനിടെ നടിയുടെ പരാതി പണം നല്‍കാത്തതുമായി ബന്ധപ്പെട്ട ബ്ലാക്ക് മെയിലിങ്ങാണെന്ന് മുകേഷ് മുഖ്യമന്ത്രി കണ്ട് വിശദീകരിച്ചതായാണ് റിപ്പോര്‍ട്ട്. നടിയുമായി മുകേഷ് നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും മുകേഷ് മുഖ്യമന്ത്രിക്ക് കൈമാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News