EntertainmentKeralaNews

ശ്രീകണ്ഠന്‍ നായര്‍ക്ക് മുടിയന്റെ മറുപടി; ഇത്രയും വിവാദങ്ങള്‍ എനിക്ക് ശരിക്ക് പേടിയാണ്

കൊച്ചി:മലയാളം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടികളില്‍ ആമുഖം ആവശ്യമില്ലാത്ത എന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സിറ്റ്‌കോം ഗണത്തില്‍പ്പെട്ട ഈ പരിപാടിക്ക് പ്രായഭേദമന്യേ ഒരു വലിയ പ്രേക്ഷക പിന്തുണയുണ്ട്. എന്നാല്‍ ചിലപ്പോഴൊക്കെ വിവാദങ്ങളിലും ഉപ്പും മുളകും ഉള്‍പ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിപാടിയില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗ് സംവിധായകന്‍ ഉണ്ണിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഈ പ്രശ്‌നം പിന്നീട് പരിഹരിച്ചെങ്കിലും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന റിഷിയും സംവിധായകനെതിരെ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു. സംവിധായകന്റെ ഭാഗത്ത് നിന്ന് നേരിട്ട മോശം പെരുമാറ്റത്തെ കുറിച്ചാണ് റിഷിയും തുറന്ന് പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ ഫ്‌ളവേഴ്‌സ് ടിവിയുടെയും 24 ന്യൂസിന്റേയും തലവനായ ശ്രീകണ്ഠന്‍ നായര്‍ റിഷിക്കെതിരെ രംഗത്തെത്തിയിരുന്നു.

rishi

വീടിന് മുകളിലേക്ക് മരം വളര്‍ന്നാല്‍ വെട്ടി മാറ്റണം എന്ന് പറയുന്നതുപോലെ, ചാനലിന് മുകളിലേക്ക് ആര്‍ട്ടിസ്റ്റുകള്‍ വളര്‍ന്നാലും വെട്ടിമാറ്റുകയല്ലാതെ വേറെ രക്ഷയില്ല എന്നായിരുന്നു വിവാദത്തോട് പ്രതികരിച്ച് കൊണ്ട് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നത്. ഉപ്പും മുളകില്‍ ഒരു പ്രശ്‌നവുമില്ല എന്നും താന്‍ ആ പരിപാടിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ പോയിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘ആര്‍ട്ടിസ്റ്റ് പെട്ടെന്ന് തടിച്ച് കൊഴുക്കും. അങ്ങനെ കൊഴുത്താല്‍ നിങ്ങള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ചിലപ്പോള്‍ ചാനലിനും മുകളിലേക്ക് വളരും. അങ്ങനെ വളര്‍ന്നാല്‍ വെട്ടിവീഴ്ത്താതെ വേറെ വഴിയില്ലെന്ന് മനസ്സിലാക്കുക’, എന്നായിരുന്നു വിവാദത്തോട് പ്രതികരിച്ച് കൊണ്ട് ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞിരുന്നത്. പ്രേക്ഷകര്‍ മനസിലാക്കുന്നത് പ്രശ്‌നത്തിന്റെ ഒരു വശം മാത്രമാണ് എന്നും മറുവശത്ത് അതിലും കടുത്ത പ്രശ്‌നങ്ങള്‍ നിരവധിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

വളരെ പ്രശസ്താനായ ഒരാളെ ഷൂട്ടിങ്ങിന് കൊണ്ടുപോകുമ്പോള്‍ അയാളുടെ മൂഡ് നമ്മള്‍ സഹിക്കേണ്ടി വരുമെന്നും എന്നാല്‍ 24 മണിക്കൂറും മൂഡ് താങ്ങിയായി നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം 24 ന്യൂസിന്റെ മോര്‍ണിംഗ് ഷോയ്ക്കിടെ പറഞ്ഞിരുന്നു. പ്രേക്ഷകര്‍ പ്രേരിപ്പിച്ചാല്‍ ചില സത്യങ്ങള്‍ തനിക്ക് തുറന്ന് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റിഷി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിഷിയുടെ പ്രതികരണം.

റിഷിയുടെ വാക്കുകള്‍

‘വൃത്തികെട്ട സ്വഭാവമുള്ള ഒരു വ്യക്തിയെ കുറിച്ചാണ് ഞാനൊരു വിഷമം പറഞ്ഞത്. അതായത് ഇത് കേള്‍ക്കേണ്ട, സോള്‍വ് ചെയ്യേണ്ട ആള്‍ക്കാരുണ്ടല്ലോ. ഇത്രയും വൃത്തികെട്ട രീതിയില്‍, ആള്‍റെഡി നെഗറ്റീവ് ഷേഡ് ക്രിയേറ്റ് ചെയ്ത് ആള്‍ക്കാര്‍ അറിയുന്ന വ്യക്തിയെ കുറിച്ച് ഞാന്‍ വിഷമം പറഞ്ഞത് കൊണ്ട് ഒരിക്കലും ഒരു ചാനലിന്റെ മുകളില്‍ വളരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

അതിലൊരു ലോജിക്ക് ഇല്ല. അതൊരു എക്സ്പ്ലനേഷന്‍ അല്ല. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ജനങ്ങളാണ് തീരുമാനിക്കുക. ഇത്രയും വിവാദങ്ങള്‍ എനിക്ക് ശരിക്ക് പേടിയാണ്. കാരണം അതിന്റെ ആവശ്യമില്ല. ചെറിയ റീല്‍സ്, യൂട്യൂബ് വ്ളോഗ്സ് ഒക്കെ ചെയ്താണ് പോകുന്നത്. അതിന് അപ്പുറത്തേക്ക് ആരെയെങ്കിലും കുറ്റം പറഞ്ഞിട്ട് എന്നെ ആരെങ്കിലും കണ്ടിട്ടുണ്ടോ.

ആ ഒരു അവസ്ഥ കാരണമാണ് അങ്ങനെ ഒരു കാര്യം പറഞ്ഞ് വന്നത്. അത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല. അത് പോലെ തന്നെ ശ്രീകണ്ഠന്‍ സാര്‍ സീസണ്‍ 2 ആയപ്പോള്‍ മുടിയാ നമുക്ക് പൊളിക്കണ്ടേ മുടിയാ എന്ന് പറഞ്ഞാണ് വന്നത്. അത്രയും നമ്മള്‍ ചാനലിലും എസ്‌കെഎന്‍ സാറുമായിട്ടും ബോണ്ടിംഗ് ഉള്ളതാണ്. കാരണം ഒമ്പത് വര്‍ഷമായിട്ട് ഞാന്‍ അവിടെ ചെറിയ ചെറുക്കനെ പോലെയാണ്.

കുടുംബത്തില്‍ വളരെ പോലെയാണ് വളര്‍ന്നത്. പിന്നെ വേറൊരു സന്തോഷം നിങ്ങളുടെ പ്രതികരണം കാരണം ഉപ്പും മുളകും സീരിയലില്‍ നിന്ന് സിറ്റ്കോമിലേക്ക് മാറ്റിയെന്ന് ഞാന്‍ അറിഞ്ഞു. അതിനകത്ത് ഞാനില്ലെങ്കിലും അതിന് വേണ്ടി തന്നെയാണ് ഞാന്‍ ഇന്റര്‍വ്യൂവിന് വന്നത്. നമ്മുടെ ഉപ്പും മുളകും നശിപ്പിക്കരുത്. നിങ്ങള്‍ ജനങ്ങളാണ് ഈ ഷോയുടെ ഏറ്റവും വലിയ വിജയത്തിന്റെ പിന്നില്‍’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button