25.5 C
Kottayam
Sunday, June 7, 2026

സിദ്ധരാമയ്യ ഉൾപ്പെട്ട മൂഡ ഭൂമിയിടപാട് കേസ്; 300 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

Must read

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉൾപ്പെടെയുള്ള പ്രമുഖർ ഉൾപ്പെട്ട മുഡയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 300 കോടി രൂപ വിലമതിക്കുന്ന 140 യൂണിറ്റിലധികം സ്ഥാവര സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വെള്ളിയാഴ്‌ചയാണ് ഇക്കാര്യം അറിയിച്ചത്. മൈസൂർ അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി അനുവദിച്ചതിൽ ക്രമക്കേട് നടത്തിയെന്ന കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരായും ഏജന്റുമാരായും പ്രവർത്തിക്കുന്ന വിവിധ വ്യക്തികളുടെ പേരിലാണ് കണ്ടുകെട്ടിയ സ്വത്തുക്കൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് അന്വേഷണ ഏജൻസി പറയുന്നു. സിദ്ധരാമയ്യ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭാര്യയുടെ പേരിലുള്ള 14 സൈറ്റുകൾക്ക് നഷ്‌ടപരിഹാരം വാങ്ങിയെന്നാണ് ആരോപണം. മൂഡ ഏറ്റെടുത്ത മൂന്നേക്കർ ഭൂമിക്ക് പകരം വൻ തുകയാണ് നഷ്‌ടപരിഹാരം നൽകിയത്.

- Advertisement -

3,24,700 രൂപയ്ക്കാണ് മുഡ ഈ ഭൂമി ആദ്യം ഏറ്റെടുത്തത്. എന്നാൽ ഈ 14 സൈറ്റുകളുടെ പകരമായി 56 കോടി രൂപയാണ് നഷ്‌ടപരിഹാരം. ഈ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യയെ ലോകായുക്ത ചോദ്യം ചെയ്‌തിരുന്നു. എന്നാൽ താനോ തന്റെ കുടുംബമോ ഇക്കാര്യത്തിൽ യാതൊരു വിധ തെറ്റും ചെയ്‌തിട്ടില്ലെന്നാണ് സിദ്ധരാമയ്യ ആവർത്തിക്കുന്നത്.

- Advertisement -

പാർവതിക്ക് നഷ്‌ടപരിഹാരം നൽകുന്ന സ്ഥലം നിയമവിരുദ്ധമായി അനുവദിച്ചതിൽ മുൻ മുഡ കമ്മീഷണർ ഡിബി നടേഷിന്റെ പങ്കും കണ്ടെത്തിയിരുന്നു. മൂഡ അനുഭവിച്ച സ്ഥലത്ത് റിയൽ എസ്‌റ്റേറ്റ് വമ്പന്മാർ വൻ രീതിയിൽ കച്ചവടം നടത്തുകയും ഇത് കണക്കിൽപ്പെടാത്ത വൻ തുകയുടെ ബിസിനസിന് കാരണമാവുകയും ചെയ്‌തിരുന്നു.

- Advertisement -

2002 ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് ഈ സ്വത്തുക്കളുടെ താൽക്കാലിക കണ്ടുകെട്ടൽ നടത്തിയതെന്നാണ് ഇഡി ഔദ്യോഗിക എക്‌സ് ഹാൻഡിലൂടെ അറിയിച്ചിരിക്കുന്നത്. പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസുകൾക്ക് അനുസൃതമായി കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസെടുത്തത്.

ഇതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ മൈസൂരുവിലും ബെംഗളൂരുവിലും ഇഡി ഉദ്യോഗസ്ഥർ മൂഡ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരുടെ വീടുകളിലും റെയ്‌ഡ് നടത്തിയിരുന്നു. ലോകായുക്ത അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ജനുവരി 27ന് നടക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week