25.5 C
Kottayam
Friday, June 5, 2026

മികച്ച തുടക്കത്തിനുശേഷം തകര്‍ന്നടിഞ്ഞ് കേരളം,രഞ്ജിയില്‍ മുംബൈയ്‌ക്കെതിരെ ലീഡ് വഴങ്ങി

Must read

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളം നിര്‍ണായ ലീഡ് വഴങ്ങി. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251നെതിരെ കേരളം 244 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ഏഴ്  റണ്‍സിന്റെ ലീഡാണ് മുംബൈ നേടിയത്. 65 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. രോഹന്‍ കുന്നുമ്മല്‍ (56) അര്‍ധ സെഞ്ചുറി നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 38 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു ഘട്ടത്തില്‍ മികച്ച നിലയിലായിരുന്ന കേരളത്തെ ഏഴ് വിക്കറ്റ് നേടിയ മോഹിത് അവാസ്തിയാണ് തകര്‍ത്തത്.

മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ രോഹന്‍ – കൃഷ്ണ പ്രസാദ് (21) സഖ്യം 46 റണ്‍സ് ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ കൃഷ്ണ പ്രസാദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്‌സ്.

പിന്നീടെത്തിയ രോഹന് പ്രേമിന് (0) നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഇതോടെ രണ്ടിന് 46 എന്ന നിലയിലായി കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബി – രോഹന്‍ സഖ്യം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇരുവരും 63 റണ്‍സ് കൂട്ടിചേര്‍ത്തു. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി ഉടന്‍ രോഹനെ, ദുബെ ബൗള്‍ഡാക്കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്.

പിന്നാലെ സഞ്ജു ക്രീസിലേക്ക്. ഏകദിന ശൈലിയിലാണ് സഞ്ജു ബാറ്റ് വീശിയത്. സച്ചിന്‍ ബേബിക്കൊപ്പം 61 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് സഞ്ജു മടങ്ങുന്നത്. ഷംസ് മുലാനിയുടെ പന്തില്‍ ദുബെയ്ക്ക് ക്യാച്ച്. അഞ്ച് ബൗണ്ടറികള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടും. തുടര്‍ന്നെത്തിയ വിഷ്ണു വിനോദ് (29), ശ്രേയസ് ഗോപാല്‍ (12), ജലജ് സക്‌സേന (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

- Advertisement -

ബേസില്‍ തമ്പി (1), വിശ്വേഷര്‍ സുരേഷ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നിതീഷ് എം ഡി (6) പുറത്താവാതെ നിന്നു. ഇതിനിടെ സച്ചിന്‍ ബേബിയെ തനുഷ് കോട്യന്‍ വിക്കറ്റിന് മുന്നില്‍ കുടക്കി. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

- Advertisement -

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് എറിഞ്ഞിടുകയായിരുന്നു. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്‌സിന് ശേഷം ആദ്യ ദിവസത്തെ കളി നിര്‍ത്തിവെക്കുകയായിരുന്നു. ശ്രയസിന് പുറമെ ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന്‍  ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week