27.7 C
Kottayam
Saturday, May 4, 2024

5ജി:കൈകോർത്ത് മോട്ടറോളയും റിലയൻസും ജിയോയും

Must read

മുംബൈ:മോട്ടറോള, റിലയൻസ്, ജിയോ …. മൂവരും കൈകോർക്കുന്നു. മൂന്നു കമ്പനികളുടെയും പങ്കാളിത്തത്തോടെ ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിപുലമായ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിൽ  ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഇതിനായി മോട്ടറോള സോഫ്റ്റ്വെയർ അപ്ഡേറ്റും പുറത്തിറക്കിയിട്ടുണ്ട്. മോട്ടറോള, റിലയൻസ് ജിയോയുടെ പങ്കാളിത്തത്തോടെ 5G ശേഷിയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഒഇഎം ആണ് മോട്ടറോള എന്നതും ശ്രദ്ധേയം. കമ്പനി അതിന്റെ എല്ലാ 5ജി സ്മാർട്ട്ഫോണുകളിലും ട്രൂ 5ജി ലഭ്യമാക്കുന്നുണ്ട്.മോട്ടറോള 5ജി ഉപകരണങ്ങൾ വില നിലവാരം പരിഗണിക്കാതെയാണ്  എല്ലാ 5ജി ബാൻഡുകളെയും സപ്പോർട്ട് ചെയ്യുന്നത്.  

കഴിഞ്ഞ ദിവസം ചൈനീസ് സ്മാർട്ട്ഫോണ്‌‍ കമ്പനിയായ വൺപ്ലസ് 5ജിയെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിരുന്നു.. നിലവിൽ 5ജി സപ്പോർട്ട് ചെയ്യുന്ന എല്ലാ ഹാൻഡ്‌സെറ്റുകളിലും 5ജി കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

ഇതിൽ കമ്പനിയുടെ വൺപ്ലസ് നോർ‍ഡ് സിഇ 2 ലൈറ്റ് 5ജിയും ഉൾപ്പെടുന്നു. വൺപ്ലസ് 8 സീരീസും 2020ൽ വൺപ്ലസ് നോർഡും മുതലുള്ള എല്ലാ സ്മാർട്ട്‌ഫോണുകളിലും ഇപ്പോൾ ഇന്ത്യയിലെ എല്ലാ ടെലികോം ദാതാക്കളിൽ നിന്നുമുള്ള 5 ജി നെറ്റ്‌വർക്കുകൾ കണക്റ്റുചെയ്യാൻ കഴിയുമെന്ന് ഒരു പത്രക്കുറിപ്പിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.

എയർടെൽ, ജിയോ 5ജി സേവനങ്ങൾ ഇതിനകം ലഭ്യമാണെങ്കിലും വിഐ 5ജി സേവനങ്ങൾക്കുള്ള സപ്പോർട്ട് ലഭ്യമായിട്ടില്ല. കമ്പനി അടുത്തിടെ ന്യൂഡൽഹിയിൽ അനുയോജ്യമായ ഉപകരണങ്ങളിൽ വിഐയുടെ 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചു.

അടുത്തിടെ, ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) റിലയൻസ് ജിയോ, എയർടെൽ, വി എന്നിവയുമായി സഹകരിച്ച് 5 ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week