28.2 C
Kottayam
Friday, June 5, 2026

യൂണിഫോമിലെ ആനചിഹ്നം; കാക്കി യൂണിഫോം ‘ഉപേക്ഷിച്ച്’ മോട്ടോര്‍ വാഹനവകുപ്പ്

Must read

തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തത്ക്കാലികമായി കാക്കി യൂണിഫോം ഉപേക്ഷിച്ചു. യൂണിഫോമില്‍ കേരളസര്‍ക്കാരിന്റെ ആനചിഹ്നം വേണമെന്ന വ്യവസ്ഥ പാലിക്കാന്‍ കഴിയാത്തതിനാലാണ് തീരുമാനം. തുണിത്തൊപ്പിയായ ബൈററ്റ് ക്യാപ്പിന്റെ ഉപയോഗം നിരോധിച്ച ഹൈക്കോടതി, മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് കേരള മോട്ടോര്‍വാഹനചട്ടപ്രകാരമുള്ള യൂണിഫോം ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതി ഉത്തരവ് പാലിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്ര തന്നെ യൂണിഫോമില്‍ ഉപയോഗിക്കണം. എന്നാല്‍ സൗകര്യപ്രദമായ ചിഹ്നം വിപണിയില്‍ കിട്ടാനില്ലാത്തതാണ് പ്രശ്നം. കോടതി അലക്ഷ്യമാകാതിരിക്കാനാണ് തത്ക്കാലം യൂണിഫോം ഒഴിവാക്കിയിരിക്കുന്നത്.

യൂണിഫോം പരിഷ്‌കരിക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച സ്‌പെഷ്യല്‍ റൂളില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഭേദഗതി നിലവില്‍ വരുന്നതുവരെ യൂണിഫോം എങ്ങനെ ഉപയോഗിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടില്ല. കേരള മോട്ടോര്‍വാഹനചട്ടപ്രകാരം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയാണ് മോട്ടോര്‍വാഹനവകുപ്പിന്റെ യൂണിഫോമിലുള്ളത്.

അതേസമയം മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ കാക്കി യൂണിഫോം ധരിക്കുന്നത് നിര്‍ത്തണമെന്ന് സര്‍ക്കാറിനോട് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടിരിന്നു. പോലീസിന്റേതിന് സമാനമായ യൂണിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥര്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ തെറ്റിദ്ധാരണ പരത്തുകയാണെന്നാണ് പരാതി. പോലീസ് സേനക്ക് മാത്രമായി കാക്കി വസ്ത്രം നിജപ്പെടുത്തണമെന്നാണ് ആവശ്യം. പൊലീസ്, ഫയര്‍ഫോഴ്‌സ്, ജയില്‍, വനം വകുപ്പ്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കാക്കി യൂമിഫോമാണ്.

- Advertisement -

പക്ഷേ, പോലീസിന് സമാനമായ ചിഹ്നങ്ങളോ ബെല്‍റ്റോ ഇതര സേനാവിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല. എന്നാല്‍, ഒറ്റനോട്ടത്തില്‍ പോലീസിന് സമാനമായാണ് ജനങ്ങള്‍ ഈ യൂണിഫോമിനെയും കാണുന്നതെന്നാണ് പോലീസിന്റെ പരാതി. പോലീസ് ആക്ട് പ്രകാരം പോലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നത് തെറ്റാണെന്നും ചൂണ്ടിക്കാട്ടുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, സ്റ്റുഡന്റ് പോലീസിന്റെ ഭാഗമായ അധ്യാപകര്‍ ഉള്‍പ്പെടെ പലരും കാക്കി യൂണിഫോമും തോളില്‍ നക്ഷത്രങ്ങളുമെല്ലാം വെക്കാറുണ്ട്.

- Advertisement -

കഴിഞ്ഞദിവസം എ.ഡി.ജി.പിമാരുടെ യോഗത്തില്‍ വിഷയം ചര്‍ച്ചയായി. എ.ഡി.ജി.പി കെ. പത്മകുമാറാണ് വിഷയം അവതരിപ്പിച്ചതെന്നാണ് വിവരം. സേനാംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാക്കി ധരിച്ച് തെറ്റിധാരണ പരത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും പോലീസ് ചമയണ്ടെന്നും യൂണിഫോം കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നും പറഞ്ഞു. സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെടുത്തണമെന്ന പൊതു അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ഡി.ജി.പി അനില്‍കാന്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

Popular this week