27.6 C
Kottayam
Sunday, June 7, 2026

അമ്മയുടെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ചു; ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവാവ്

Must read

ജോര്‍ദാന്‍: മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയച്ചു. ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി യുവാവ്. ജോര്‍ദാനിലാണ് സംഭവം നടന്നത്.

സംഭവത്തില്‍ ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു. ഇതിന് പിന്നാലെ മാതാവിനെ പരിഹസിച്ച് ബന്ധുക്കൾ രംഗത്ത് വന്നതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്. ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ഭാര്യയോട് ദേഷ്യപ്പെടുകയും ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു.

വാട്‌സ് ആപ്പിലെ ശബ്ദസന്ദേശം കേട്ട ഭർത്താവ് വിവരം ഭാര്യയോട് ചോദിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. വാക്കു തർക്കം രൂക്ഷമായതോടെ ഭാര്യയെ ഭർത്താവ് ഡിവോഴ്‌സ്‌ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week