27.6 C
Kottayam
Sunday, June 7, 2026

കുഞ്ഞിനെ ചുംബിച്ചപ്പോൾ അമ്മയുടെ ശകാരം,ഒരു നിമിഷം ഞാൻ സ്തബ്ധയായിപ്പോയി; അനുഭവം പങ്കുവെച്ച് നവ്യ

Must read

കൊച്ചി:കുഞ്ഞിനെ താലോലിക്കാനെടുത്തപ്പോള്‍ നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി നവ്യ നായര്‍. കുഞ്ഞിനെ കൈയിലെടുത്ത് ചുംബിച്ചപ്പോള്‍ അമ്മ കുഞ്ഞിനെ ചീത്ത പറഞ്ഞുവെന്നും അതുകേട്ട് തന്റെ കണ്ണുകള്‍ നിറഞ്ഞുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ നവ്യ പറയുന്നു. തന്റെ രക്തബന്ധത്തിലുള്ള കുട്ടിയായിരുന്നു അതെന്നും ആ കുഞ്ഞിന്റെ അച്ഛനും താനും ബാല്യകാലം മുതലുള്ള സുഹൃത്തുക്കളാണെന്നും പോസ്റ്റില്‍ നവ്യ പറയുന്നു.

ആ ദുരനുഭവത്തിന് ശേഷം മറ്റു കുഞ്ഞുങ്ങളെ ഓമനിക്കുന്ന ശീലം താന്‍ ഉപേക്ഷിച്ചുവെന്നും നവ്യ വ്യക്തമാക്കുന്നു. ഏറെക്കാലത്തിന് ശേഷം തനിക്ക് പരിചയം പോലുമില്ലാത്ത ഒരു കുഞ്ഞിനെ കൊഞ്ചിക്കാന്‍ കിട്ടിയ മനോഹര നിമിഷത്തിന്റെ വീഡിയോ പങ്കുവെച്ചപ്പോഴാണ് നവ്യ തന്റു ദുരനുഭവം വെളിപ്പെടുത്തിയത്. യാത്രിക്കിടെ കണ്ടുമുട്ടിയ കുഞ്ഞിനെ നവ്യ താലോലിക്കുന്നതാണ് വീഡിയോയിലുള്ളത്.

‘ ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു.. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു , പുറത്തുവളര്‍ന്നതുകൊണ്ട് അവളുടെവര്‍ത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു .. അവള്‍ക്കെന്നെ ഇഷ്ടമായി ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു.. പോരുന്നനേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും, ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട്, ഒരു നിമിഷം ഞാന്‍ സ്തബ്ധയായിപ്പോയി, അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ് , രക്തബന്ധം ഉള്ളവരാണ് ..

എന്റെ കണ്ണുകള്‍ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി, അതിന് ശേഷം കുഞ്ഞുങ്ങളോടുള്ള അമിതസ്നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി , പക്ഷേ ഇവള്‍ എന്നെ വശീകരിച്ചു താജ് മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാന്‍ അവളെ വാരിപ്പുണരുമ്പോ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി .. വാവേ നിന്റെ പേര് ചോയ്ച്ചൂവെങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കില്‍ കമന്റ് ബോക്സില്‍ ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ..’-നവ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

- Advertisement -

കുഞ്ഞിന്റെ പേര് കിട്ടിയെന്നും ‘അമാല്‍ ഇനാറാ’ എന്നാണെന്നും പിന്നീട് പോസ്റ്റില്‍ നവ്യ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തത്. കുഞ്ഞുങ്ങളെ കണ്ടാല്‍ തങ്ങളും എടുത്ത് ഓമനിക്കാറുണ്ടെന്നാണ് പലരും കമന്റ് ചെയ്തത്. അതേസമയം കുഞ്ഞിന്റെ അമ്മയെ പിന്തുണച്ചും കമന്റുകളുണ്ട്. അപരിചിതരായ ആളുകള്‍ ചുംബിച്ചാല്‍ നോ പറയണമെന്ന് ആ അമ്മ പറഞ്ഞുകൊടുത്തത് ശരിയാണെന്നാണ് ഇവരുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week