28.2 C
Kottayam
Friday, June 5, 2026

 കുഞ്ഞിനെ കൊന്നത് തല കാൽമുട്ടിലിടിച്ച്,മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു;ക്രൂരത

Must read

കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജ്മുറിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് വിവരം. ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ് ക്രൂരമായി കൊലപ്പെടുത്തിയത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റംസമ്മതിച്ചതായും സംഭവത്തില്‍ അമ്മയ്ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

തന്റെ കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ഷാനിഫിന്റെ മൊഴി. കുഞ്ഞ് മരിച്ചെന്ന് ഉറപ്പാക്കാന്‍ ശരീരത്തില്‍ കടിച്ചുനോക്കിയെന്നും ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അശ്വതിക്ക് മറ്റൊരുബന്ധത്തിലുണ്ടായ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചതെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശിയായ ഷാനിഫും ചേര്‍ത്തല സ്വദേശിനിയായ അശ്വതിയും കഴിഞ്ഞ നാലുമാസമായി അടുപ്പത്തിലാണ്. ഇതിനിടെയാണ് അശ്വതിക്ക് കുഞ്ഞ് പിറന്നത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിനെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നു. ചെറിയ പരിക്കുകളുണ്ടാക്കി കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കാനും അതുവഴി സ്വാഭാവികമരണമായി ചിത്രീകരിക്കാനുമായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടത്.

കുഞ്ഞിനെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഷാനിഫും അശ്വതിയും ലോഡ്ജില്‍ മുറിയെടുത്തതെന്നാണ് പോലീസ് നല്‍കുന്നവിവരം. കുഞ്ഞിനെ കൊല്ലാന്‍പോകുന്ന കാര്യം ഷാനിഫ് അശ്വതിയോട് പറഞ്ഞിരുന്നു. ഇതുകേട്ടിട്ടും അശ്വതി ഇതിനെ എതിര്‍ക്കുകയോ ആരോടും വെളിപ്പെടുത്തുകയോ ചെയ്തില്ലെന്നും പോലീസ് പറയുന്നു.

- Advertisement -

ഡിസംബര്‍ ഒന്നാംതീയതിയാണ് ഇരുവരും കുഞ്ഞുമായെത്തി ലോഡ്ജില്‍ മുറിയെടുത്തത്. രണ്ടാംതീയതി രാവിലെ അബോധവസ്ഥയിലായ കുഞ്ഞുമായി ഇവര്‍ ജനറല്‍ ആശുപത്രിയിലെത്തി. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഇവര്‍ ആദ്യം ഡോക്ടറോട് പറഞ്ഞത്. പിന്നീട് കുഞ്ഞ് കൈയില്‍നിന്ന് വീണതാണെന്നും പറഞ്ഞു. കുഞ്ഞിന്റെ ദേഹത്ത് പരിക്കുകള്‍ കണ്ട് സംശയംതോന്നിയ ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്.

- Advertisement -

അതേസമയം, പോലീസിന്റെ പ്രാഥമിക ചോദ്യംചെയ്യലില്‍ സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു അശ്വതിയുടെ മറുപടി. എന്നാല്‍, കൃത്യത്തില്‍ കുഞ്ഞിന്റെ അമ്മയ്ക്കും വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week