കാഞ്ഞിരപ്പള്ളിയില്‍ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നാലുമാസം മാത്രം പ്രായമായ ആണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ.കെ.ബാബുവിന്റെ ഭാര്യ സൂസനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിദഗ്ധനെ കണ്ട ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

ശനിയാഴ്ച ഉച്ചയോടെയാണ് നാലുമാസം പ്രായമുള്ള ഇഹാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ.കെ.ബാബു സൂസന്‍ ദമ്പതികളുടെ മകനാണ് ഐഹാന്‍. ഈ സമയം കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കുട്ടിയുടേത് കൊലപാതകമാണോ എന്ന നിഗമനത്തിലാണ് പോലീസ്. അമ്മയും കുട്ടിയും മാത്രമുണ്ടായിരുന്ന സമയത്ത് കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നുവെന്ന് അമ്മ തന്നെയാണ് കുട്ടിയുടെ അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരുമെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News