24.1 C
Kottayam
Sunday, June 7, 2026

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടരവയസുകാരിയുടെ അമ്മയെ പൊലീസുകാരൻ പീഡിപ്പിച്ചെന്ന് മൊഴി

Must read

തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലിൽ ബാലരാമപുരം പൊലീസ് കേസെടുത്തു.  ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത്  സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പൊലീസുകാരൻ  തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്. 

എന്നാൽ, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പൊലീസ് പറയുന്നു. പണം വാങ്ങിയെന്ന് പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണ്. മകളുടെ കൊലപാതകത്തിനു പിന്നാലെ ദേവസ്വം ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയതിന് യുവതിക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. 

- Advertisement -

- Advertisement -

ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു എസ്പി ഒഫീസിലെ പൊലീസുകാരന് താൻ ലക്ഷങ്ങൾ നല്‍കിയെന്നും ഇയാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തിയത്. 10 വർഷം മുമ്പുള്ള സംഭവമാണെന്നാണ് യുവതി പറയുന്നത്. പാസ്പോർട്ട് ഓഫീസ് ജീവനക്കാരന് പണം നൽകിയെന്ന് യുവതി ആദ്യം പറഞ്ഞിരുന്നു. പിന്നീട് അക്കൗണ്ട് പരിശോധിച്ചപ്പോൾ വീണ്ടും പണം എടുത്തതായി കണ്ടു. ഇത് ആർക്ക് കൊടുത്തതാണെന്ന് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുകാരന്‍റെ പേര് പറഞ്ഞത്.

പീഡനം സംബന്ധിച്ച് വെളിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ ദിവസം പൊലീസുകാരനെതിരെ കേസെടുത്തതെന്ന് പൊലീസ് പറയുന്നു. യുവതിയുടെ മൊഴികൾ വൈരുധ്യം നിറഞ്ഞതാണെന്നും ഇത് കണക്കിലെടുത്ത് അന്വേഷണം നടത്തുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week