29.4 C
Kottayam
Saturday, June 6, 2026

അയല്‍വാസിയുമായുള്ള ലൈംഗിക ബന്ധം മകന്‍ കണ്ടു; മുന്ന് വയസുകാരനെ യുവതി ടെറസില്‍ നിന്നും എറിഞ്ഞുകൊന്നു

Must read

ഭോപ്പാല്‍: അയല്‍വാസിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരനായ മകനെ യുവതി ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നു.

ജ്യോതി റാത്തോഡ് എന്ന യുവതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ധ്യാന്‍ സിങ്ങിനോട് കുട്ടി കാര്യങ്ങള്‍ പറയുമെന്ന് ഭയന്നാണ് ജ്യോതി സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്.

മകന്റെ മരണശേഷം ജ്യോതി ദുഃസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ ഭര്‍ത്താവിനോട് കാര്യങ്ങള്‍ ഏറ്റുപറയുകയായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ കാര്യങ്ങള്‍ ഉള്‍പ്പടെ ചൂണ്ടിക്കാണിച്ച്‌ ധ്യന്‍സിങ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവിവരം പുറത്തുവന്നത്.

അയല്‍വാസിയായ ഉദയുമായി ജ്യോതിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധ്യാന്‍ സിങിന്റെ പുതിയ കടയുടെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

- Advertisement -

അയല്‍വാസികള്‍ ഉള്‍പ്പടെ നിരവധി പേരെ കട ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി എല്ലാവരും തിരക്കിലായപ്പോള്‍ ജ്യോതിയും ഉദയും ടെറസില്‍ ഏറെ സമയം ചെലവഴിച്ചു. ഈ സമയത്ത് ടെറസിലെത്തിയ കുട്ടി ഇരുവരെയും കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ കണ്ടെത്തി.

- Advertisement -

തുടര്‍ന്ന് ഭയന്നുവിറച്ച ജ്യോതി മൂന്ന് വയസുള്ള മകനെ ടെറസില്‍ നിന്ന് താഴോട്ട് എറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി പിറ്റേ ദിവസം ആശുപത്രിയില്‍ വച്ച്‌ മരിച്ചു. കുട്ടി അബദ്ധത്തില്‍ ടെറസില്‍ നിന്ന് വീണതാണെന്ന് ജ്യോതി എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്.

എന്നാല്‍ മകന്റെ മരണത്തിന് പിന്നാലെ തുടര്‍ച്ചയായി ജ്യോതി ദുസ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയതോടെ കുറ്റം ഭര്‍ത്താവിനോട് സമ്മതിക്കുകയായിരുന്നു. ജ്യോതിയെയും അയല്‍വാസി ഉദയിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

Popular this week