കൊല്ലം:കുണ്ടറയിൽ മൂന്നര മാസം പ്രായമുള്ള
പിഞ്ചു കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.അനൂപയെന്ന കുട്ടിയെയാണ് അമ്മ ദിവ്യ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലാരുമില്ലാതിരുന്ന സമയത്തായിരുന്നു കൊല നടന്നത്.
ദിവ്യയുടെ അച്ഛൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.ദിവ്യ മാനസ്സികരോഗത്തിന് ചികിത്സയിലായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു.കുഞ്ഞിൻ്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.ദിവ്യയെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News