CrimeKeralaNewsRECENT POSTS
ആലപ്പുഴയില്‍ കേള്‍വി ശക്തിയില്ലാത്ത പത്തുമാസം പ്രായമായ പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം
ആലപ്പുഴ: ആലപ്പുഴയില്‍ കേള്‍വി ശക്തിയില്ലാത്ത പത്തുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം ശിക്ഷ. ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ശിക്ഷാ വിധി. ആലപ്പുഴ കറ്റാനം സ്വദേശിനി ദീപയ്ക്കാണ് (34) ശിക്ഷ വിധിച്ചത്.
2011 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കുഞ്ഞിനെ വിഷം നല്‍കി അമ്മ ദീപ കൊലപ്പെടുത്തിയെന്നായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. വിചാരണ വേളയില്‍ ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രതി കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News