25.5 C
Kottayam
Saturday, June 6, 2026

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: അനുശാന്തിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു;സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത്;

Must read

ന്യൂഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ രണ്ടാം പ്രതി അനുശാന്തിയുടെ ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. അനുശാന്തിയ്ക്ക് ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി പകര്‍പ്പ് പുറത്ത് വന്നപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. വിചാരണക്കോടതി ജാമ്യവ്യവസ്ഥകള്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് കോടതി രാവിലെ ജാമ്യം അനുവദിച്ചത്. ഇതുസംബന്ധിച്ച ഉത്തരവിലാണ് ശിക്ഷ താല്‍കാലികമായി മരവിപ്പിച്ചുവെന്നും വ്യക്തമാക്കുന്നത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കുമെന്നും സുപ്രീംകോടതി ഉത്തരവിലുണ്ട്.

- Advertisement -

ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണ് ഇടപെടലെന്നും സുപ്രീംകോടതി അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ശിക്ഷ റദ്ദാക്കി ജാമ്യം നല്‍കണമെന്നായിരുന്നു അനുശാന്തിയുടെ ആവശ്യം. എന്നാല്‍, ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല. ഈ ഹര്‍ജി തീര്‍പ്പാകുന്നത് വരെയാണ് അനുശാന്തിക്ക് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞു.

- Advertisement -

കഴിഞ്ഞ തവണ അനുശാന്തിയുടെ ഹര്‍ജി പരിഗണിക്കവേ കൊലപാതകവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന എന്ത് തെളിവാണ് അനുശാന്തിക്കെതിരെയുളളതെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍, കുറ്റകൃതൃവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അനുശാന്തിക്ക് കൃത്യമായ പങ്കുണ്ടെന്നും കണ്ണിന് കാഴ്ച്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലെന്ന ആരോപണം വ്യാജമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

- Advertisement -

കേസില്‍ അനുശാന്തിക്കായി അഭിഭാഷകന്‍ വി.കെ ബിജു, സംസ്ഥാനത്തിനായി മുതിര്‍ന്ന അഭിഭാഷകന്‍ പി വി ദിനേശ്, സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവര്‍ ഹാജരായി. നേരത്തെ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ടുമാസത്തെ പരോള്‍ അനുവദിച്ചിരുന്നു.

2014 ഏപ്രിലിലായിരുന്നു നാടിനെ വിറപ്പിച്ചുകൊണ്ട് ആറ്റിങ്ങലില്‍ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ നാല് വയസുള്ള മകളും ഭര്‍തൃമാതാവുമാണ് കൊല്ലപ്പെട്ടത്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ജീവനക്കാരായിരുന്ന അനുശാന്തിയും കാമുകന്‍ നിനോ മാത്യുവും ഗൂഢാലോചന നടത്തി ക്രൂരകൃത്യം നടപ്പാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

നിനോ മാത്യുവിന് വിചാരണക്കോടതി നല്‍കിയ വധശിക്ഷ കേരള ഹൈക്കോടതി ജീവപര്യന്തം കഠിനതടവാക്കി കുറച്ചിരുന്നു. 25 വര്‍ഷം പരോളില്ലാതെ തടവ് അനുഭവിക്കണമെന്നും നിര്‍ദ്ദേശിച്ചു. അനുശാന്തിയുടെ ഇരട്ട ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി ശരിവക്കുകയുമായിരുന്നു.

ഒരു മുന്‍വൈരാഗ്യവുമില്ലാതെ തങ്ങളുടെ സ്വകാര്യസുഖങ്ങള്‍ സംരക്ഷിക്കാന്‍ രണ്ടു ടെക്‌നോക്രാറ്റുകള്‍ നടത്തിയ അരുംകൊലയായിരുന്നു ആറ്റിങ്ങലിലേത്. അതില്‍ ജീവന്‍ നഷ്ടമായത് മൂന്നര വയസ്സു മാത്രം പ്രായമുള്ള ഒരു കുഞ്ഞിനും നിരാലംബയായ ഒരു വയോധികയ്ക്കും. അറേബ്യയിലെ മുഴുവന്‍ സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ചാലും പ്രതിയുടെ കൈയിലെ ചോരമണം പോകില്ല എന്നായിരുന്നു

2016 ഏപ്രില്‍ 18-ന് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ ഒന്നാം പ്രതി നിനോ മാത്യുവിനെ മരണം വരെ തൂക്കിലേറ്റാന്‍ വിധിച്ചുകൊണ്ട് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി. ഷെര്‍സിയുടെ പ്രസ്താവന. സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിന് തന്നെ അപമാനമാണെന്നും കോടതി പറഞ്ഞു. നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവും വിധിച്ചു. വിധിയ്ക്കെതിരെ പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ച ശിക്ഷ പുനഃപരിശോധിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുന്നത് 2023 മേയിലാണ്. ഇതിനായി മിറ്റിഗേഷന്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മിറ്റിഗേഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിനോ മാത്യുവിന്റെ വധശിക്ഷയില്‍ ഇളവു വരുത്തുന്നത്. നിനോ മാത്യുവിന്റെ വധശിക്ഷ 25 വര്‍ഷം പരോളില്ലാത്ത തടവായി ഇളവു ചെയ്തു.

അനുശാന്തിയുടെ അപ്പീല്‍ തള്ളിയ കോടതി കീഴ്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. ‘കാമാസക്തിയേക്കാള്‍ നശീകരണ ശേഷിയുള്ള രോഗം വേറെയില്ല’ എന്ന ചാണക്യവചനത്തോടെയാണ് ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിന്റെ വിധിന്യായം ആരംഭിക്കുന്നത്. രണ്ടു ടെക്നോക്രാറ്റുകള്‍ക്കിടയില്‍ ഉടലെടുത്ത അവിഹിതവും കാമാസക്തി നിറഞ്ഞതുമായ ബന്ധം. തങ്ങളുടെ പങ്കാളികളെയും കുഞ്ഞുങ്ങളെയും വഞ്ചിക്കുകയും അതിന്റെ ഫലമായി വയോധികയായ സ്ത്രീയെയും മൂന്നര വയസ്സുള്ള കുഞ്ഞിനെയും കൊലപ്പെടുത്തുകയും ആ ബന്ധത്തിലെ സ്ത്രീയുടെ ഭര്‍ത്താവിനെ ആക്രമിക്കുകയും ചെയ്തു- ഉത്തരവില്‍ പറഞ്ഞത് ഇങ്ങനെയാണ്.

2014 ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് നിനോ മാത്യു അനുശാന്തിയുടെ ഭര്‍ത്താവ് ലിജീഷിന്റെ ആറ്റിങ്ങല്‍ ആലംകോട് മണ്ണൂര്‍ഭാഗത്തെ വീട്ടിലെത്തി കൊലപാതകം നടത്തുന്നത്. ടെക്നോപാര്‍ക്കിലെ ഒരു സോഫ്‌റ്റ്വെയര്‍ കമ്പനിയില്‍ ടീം ലീഡറായിരുന്നു അനുശാന്തി. നിനോ മാത്യു അതേ കമ്പനിയില്‍ പ്രൊജക്ട് മാനേജറും. ആറു വര്‍ഷത്തോളമായി ഇരുവരും ഒരേ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.

പതിയെ അടുപ്പം പ്രണയമായി വളര്‍ന്നു. നിനോ മാത്യു പല ദിവസങ്ങളിലും രാത്രിയില്‍ ആലംകോട്ടെ വീട്ടിലെത്തി അനുശാന്തിയെ കാണാറുമുണ്ടായിരുന്നു. കമ്പനിയില്‍ അടുത്തടുത്ത ക്യാബിനുകളിലാണ് ഇരുവരും ഇരുന്നിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week