CrimeKeralaNews

തിരുവനന്തപുരത്ത് മകനെ ലൈംഗികമായി പീഡിപ്പിച്ച അമ്മ അറസ്റ്റില്‍; പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അമ്മ അറസ്റ്റില്‍. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് മലയാളികള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്.
പതിനാല് വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്നത് സംസ്ഥാനത്ത് ആദ്യമാണ്. വക്കം സ്വദേശിയായ യുവതിയെ പോലീസ് റിമാന്‍ഡ് ചെയ്തു.

ഭര്‍ത്താവ് വിദേശത്തായ സ്ത്രീ 4 മക്കളോടൊപ്പം നാട്ടിലാണുണ്ടായിരുന്നത്. കുറച്ചു നാളുകള്‍ക്കു മുന്‍പ് പതിനേഴര വയസുള്ള മൂത്ത മകന്‍ അമ്മയുടെ ഫോണില്‍ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഉടനെ അദ്ദേഹം നാട്ടിലെത്തി ചര്‍ച്ച നടത്തുകയും ഒടുവില്‍ വിവാഹ മോചനത്തിലേക്ക് കാര്യങ്ങള്‍ പോകുകയും ചെയ്തു. തുടര്‍ന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പിതാവ് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് മകന്‍ അമ്മയുടെ സ്വഭാവം പറയുന്നത്.

ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകന്‍ പറയുന്നതില്‍ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. തുടര്‍ന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗണ്‍സിലിങ് നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. രാത്രി കാലങ്ങളില്‍ കുട്ടിയോട് അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പോലീസിനെ അറിയിക്കുകയും പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു. ഒരു ജിമ്മില്‍ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button