26.3 C
Kottayam
Tuesday, May 7, 2024

മോഷണം ശ്രമം ചെറുത്ത അമ്മയേയും മകളേയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടു കൊന്നു; സംഭവം നിസാമുദീന്‍ എക്‌സ്പ്രസില്‍

Must read

മധുര: നിസാമുദീന്‍ എക്‌സ്പ്രസില്‍ മോഷണ ശ്രമം ചെറുക്കന്നതിനിടെ അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം. നിസാമുദീനില്‍ നിന്ന് തിരുവനന്തപുരേത്ത് വരുകയായിരുന്നു ട്രെയിന്‍ ഉത്തര്‍പ്രദേശിലെ മഥുരയിലാണ് എത്തിയപ്പോഴാണ് സംഭവം. ഡല്‍ഹി ഷഹാദരാ സ്വദേശിയായ മീന(55) മകള്‍ മനീഷ(21) എന്നിവരാണ് കൊല്ലപ്പെട്ടത്.

എഞ്ചീനീയറിങ് എന്‍ട്രന്‍സ് പരീക്ഷയ്ക്കായി മനീഷയെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ക്കാന്‍ കോട്ടയിലേക്ക് പോകുകയായിരുന്നു മീനയും മക്കളും. മകന്‍ ആകാശും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ കള്ളന്‍മാരില്‍ ഒരാള്‍ തന്റെ ബാഗ് എടുത്തുകൊണ്ട് പോകുന്നത് കണ്ട മീന അവരെ പിന്തുടര്‍ന്ന് തടയാന്‍ ശ്രമിച്ചു.

ബഹളം കേട്ട് ഉണര്‍ന്ന മനീഷയും ഓടിയെത്തി. ഇവര്‍ തമ്മില്‍ ബാഗിനായി പിടിവലിയായി. ഇതിനിടെ കള്ളന്‍മാരിലൊരാള്‍ സ്ലീപ്പര്‍കോച്ചിന്റെ വാതിലിന് സമീപം വെച്ച് ഇരുവരെയും പുറത്തേക്ക് തള്ളിയിട്ട് ബാഗുമായി രക്ഷപ്പെടുകയായിരുന്നു. അഡ്മിഷന് വേണ്ടിയുള്ള പണവും ഹോസ്റ്റല്‍ ഫീസും ചെക്കും മൊബൈല്‍ ഫോണുമാണ് ബാഗിനുള്ളില്‍ ഉണ്ടായിരിന്നു.

മകന്‍ ആകാശ് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി സിആര്‍പിഎഫിനെ വിവരം ധരിപ്പിച്ചു. ഈ സമയം ട്രെയിന്‍ വൃന്ദാവന്‍ റോഡ് റെയില്‍വേ സ്റ്റേഷന് സമീപം എത്തിയിരുന്നു. സിആര്‍പിഎഫ് ഉടനെ സംഭവ സ്ഥലത്തേക്ക് ആംബുലന്‍സിന്റെ സേവനം ആവശ്യപ്പെട്ടു. തെറിച്ചുവീണ സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week