25.6 C
Kottayam
Thursday, June 4, 2026

തൃക്കുന്നപ്പുഴയില്‍ അമ്മയും മകളും ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ

Must read

ഹരിപ്പാട്: തൃക്കുന്നപ്പുഴയില്‍ അമ്മയും മകളും ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍. കോട്ടേമുറി പ്രണവം നഗര്‍ കള്ളിക്കാടന്‍ തറയില്‍ സുരേഷ് കുമാറിന്റെ ഭാര്യ അമ്പിളി (ശുഭ-54), മകള്‍ എസ്. അഞ്ജു (രേവതി-34) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് ഇരുവരെയും വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഗവ. ആശുപത്രിയിലെത്തിച്ച് മരണംസ്ഥിരീകരിച്ചു.

സംഭവസമയം ഇവര്‍ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. സുരേഷ് കുമാര്‍ ബുധനാഴ്ച ഉച്ചയോടെ ബന്ധുവിന്റെ വീട്ടില്‍ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോള്‍ വീട്ടില്‍ വെളിച്ചമില്ലായിരുന്നു. ബന്ധുവിനൊപ്പം കതകുപൊളിച്ചു നടത്തിയ തിരച്ചിലിലാണു രണ്ടുമുറികളിലായി ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ജു ഭര്‍ത്താവ് ഷിജുവിനൊപ്പം ചെന്നൈയിലായിരുന്നു. കഴിഞ്ഞദിവസം ചെറിയഴീക്കലിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയ അഞ്ജു ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണു ബുധനാഴ്ച രാവിലെ കോട്ടേമുറിയിലെ കുടുംബവീട്ടില്‍ എത്തിയത്.

ആത്മഹത്യാക്കുറിപ്പ് കിട്ടിയിട്ടില്ലെന്നും മരണകാരണത്തില്‍ വ്യക്തതയില്ലെന്നും ഇരുവരും തൂങ്ങിമരിച്ചതായാണു പോസ്റ്റ്മോര്‍ട്ടത്തിലെ സൂചനയെന്നും പോലീസ് പറഞ്ഞു.അശ്വതിയാണ് അമ്പിളിയുടെ മറ്റൊരുമകള്‍: മരുമകന്‍: വിഷ്ണു.

- Advertisement -

മീനാക്ഷി, ജിമ്പ്രു എന്നിവരാണ് അഞ്ജുവിന്റെ മക്കള്‍. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week