ഒന്നിച്ച്‌ പഠിച്ചിറങ്ങി, അമ്മയും മകളും ഇനി ഒന്നിച്ച്‌ കോടതിയിലും വാദിക്കും

തിരുവനന്തപുരം: മകള്‍ക്കൊപ്പം പഠിച്ചിറങ്ങി, ഇനി ഒരുമിച്ച്‌ ഇരുവരും കോടതിയില്‍ വാദിക്കുകയും ചെയ്യും.

ഇ​തു​വ​രെ വീ​ട്ട​മ്മ​യാ​യി​രു​ന്ന മ​റി​യം മാ​ത്യു​വാ​ണ്​ ഇ​നി​മു​ത​ല്‍ മ​ക​ള്‍ സാ​റാ എ​ലി​സ​ബ​ത്ത്​ മാ​ത്യു​വി​നൊ​പ്പം വ​ഞ്ചി​യൂ​ര്‍ കോ​ട​തി​യി​ല്‍ വ​ക്കീ​ല്‍ കു​പ്പാ​യ​മ​ണി​ഞ്ഞ് വാ​ദി​ക്കാ​നെ​ത്തു​ക. ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ര്‍​ഷം മ​ക​ള്‍​ക്കൊ​പ്പം തി​രു​വ​ന​ന്ത​പു​രം ഗ​വ.​ലോ കോ​ള​ജി​ല്‍ ​െറ​ഗു​ല​ര്‍ ബാ​ച്ചി​ല്‍ എ​ല്‍​എ​ല്‍.​ബി പ​ഠി​ച്ചി​റ​ങ്ങി​യ മ​റി​യം മ​ക​ള്‍​ക്കൊ​പ്പം ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​കോ​ട​തി​യി​ല്‍ ന​ട​ന്ന ഓ​ഫ്‌​ലൈ​ന്‍ ച​ട​ങ്ങി​ല്‍ എ​ന്‍​റോ​ള്‍ ചെ​യ്തി​രു​ന്നു.

ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിെന്‍റ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. മക്കളുടെ പഠനാര്‍ഥമാണ് കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയില്‍ താമസിക്കുന്നത്. മകന്‍ തോമസ് പി. മാത്യു ബാംഗളൂരുവില്‍ ബി.ബി.എ അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്.

2016ല്‍ പ്ലസ് ടു കഴിഞ്ഞ മകള്‍ സാറാ എലിസബത്ത് ആ വര്‍ഷം തന്നെ തിരുവനന്തപുരം ഗവ.ലോ കോളജില്‍ പഞ്ചവത്സര എല്‍എല്‍.ബി കോഴ്സിന് ചേര്‍ന്നു. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി മകന്‍ ബംഗളൂരുവില്‍ ബി.ബി.എക്ക് ചേര്‍ന്നതോടെ ഫ്ലാറ്റില്‍ തനിച്ചായ അമ്മയെ മകളാണ് എല്‍എല്‍.ബിക്ക് ചേരാന്‍ നിര്‍ബന്ധിച്ചത്.

അഡ്വ. മാത്യുവിെന്‍റ പിന്തുണകൂടി ആയതോടെ മറിയം മറ്റൊന്നും ആലോചിച്ചില്ല . ഉദാഹരണം സുജാത സിനിമയിലെ മഞ്ജുവാര്യരുടെ കഥാപാത്രം പോലെ മകളോടൊപ്പം പഠിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ഗവ.ലോ കോളജില്‍തന്നെ എന്‍ട്രന്‍സ് എഴുതി പാസായി.

2018ല്‍ ത്രിവത്സര എല്‍എല്‍.ബിക്ക് ചേര്‍ന്നു. അമ്മയും മകളും ഒന്നിച്ചാണ് കോളജില്‍ പോയതും പഠിച്ചതും പരീക്ഷ പാസായതും. വക്കീലന്മാര്‍ ധാരാളമുള്ള കുടുംബത്തില്‍ അമ്മയും മകളും ഒരേദിവസം സന്നതെടുത്തത് ഇതാദ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്തുതന്നെ പ്രാക്ടീസ് നടത്താ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News