മലപ്പുറം: ഓടികൊണ്ടിരുന്ന കാറിൽ നിന്നും അമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ച് വീണു. വേങ്ങര അരീക്കുളത്താണ് അപകടം നടന്നത്. കൃത്യമായി അടയ്ക്കാതിരുന്ന കാറിന്റെ ഡോറിലൂടെയാണ് ഇരുവരും പുറത്തേക്ക് തെറിച്ച് വീണത്. ഇവർ കാറിൽ നിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ പെട്ടന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി.
റോഡിലേക്കുള്ള വീഴ്ച്ചയിലും അമ്മയ്ക്കും കുട്ടിക്കും വലിയ പരിക്ക് ഒന്നും പറ്റിയിട്ടില്ല. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ആദ്യം കുട്ടിയും പിന്നീട് അമ്മയുമാണ് റോഡിലേക്ക് തെറിച്ച് വീണത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

